വള്ളിയൂർകാവ് ദേവസ്വം ട്രസ്റ്റി ഏച്ചോം ഗോപിയെ ആദരിച്ചു


Ad
മാനന്തവാടി: 2020 ലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള കേരള പുരോഗമനവേദിയുടെ അവാർഡിന് അർഹനായ ഏച്ചോം ഗോപിയെ മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ. ഒ ആർ കേളു വള്ളിയൂർക്കാവ് ദേവസ്വത്തിൻ്റെ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ വി.കേശവൻ അദ്ധ്യക്ഷത വഹിച്ചു, നഗരസഭ കൗൺസിലർ കെ.സി.സുനിൽ കുമാർ,എക്സിക്യൂട്ടീവ് ഓഫീസർ സി.വി.ഗിരീഷ് കുമാർ,ഇ.വി.വനജാക്ഷി ടീച്ചർ,ക്ഷേത്രം മൂപ്പൻ കെ.രാഘവൻ തുടങ്ങിയവർ അനുമോദനം അർപ്പിച്ചു സംസാരിച്ചു. എം എൽ എ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വച്ച് ഏച്ചോം ഗോപിയെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു. ആദരിക്കൽ ചടങ്ങിന് നന്ദി അർപ്പിച്ച് ആദരവ് ഏറ്റുവാങ്ങിയ ഏച്ചോം ഗോപി മറുപടി പ്രസംഗം നടത്തി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *