June 25, 2026

ജില്ലയില്‍ 423 പേര്‍ക്ക് കൂടി കോവിഡ്;419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.10

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് (30.08.21) 423 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 680 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.10 ആണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96571 ആയി. 87330 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 8438 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 6977 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 44, കൽപ്പറ്റ 43, പൂതാടി 38, മാനന്തവാടി 37, മുട്ടിൽ 33, പടിഞ്ഞാറത്തറ, തവിഞ്ഞാൽ 22 വീതം, പനമരം 20, നെൻമേനി 19, അമ്പലവയൽ, പൊഴുതന 18 വീതം, കണിയാമ്പറ്റ 16, മീനങ്ങാടി 14, വൈത്തിരി 12, കോട്ടത്തറ 10, നൂൽപ്പുഴ 9, എടവക, മുള്ളൻകൊല്ലി 8 വീതം, മേപ്പാടി, പുൽപള്ളി 6 വീതം, തരിയോട്, വെള്ളമുണ്ട 4 വീതം, തൊണ്ടർനാട് 3, മൂപ്പൈനാട്, വെങ്ങപ്പള്ളി 2 വീതം, തിരുനെല്ലി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. കൂടാതെ ഇതര സംസ്‌ഥാനത്തുനിന്നും വന്ന 4 തമിഴ്നാട് സ്വദേശികൾക്കും രോഗബാധ സ്‌ഥിരീകരിച്ചു.
*680 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്ന 64 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 616 പേരുമാണ് രോഗമുക്തരായയത്.
*1950 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.08.21) പുതുതായി നിരീക്ഷണത്തിലായത് 1950 പേരാണ്. 1385 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 20567 പേര്‍. ഇന്ന് പുതുതായി 113 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1534 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 693538 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 689516 എണ്ണത്തിന്റെ ഫലം ലഭിച്ചു. 592945 പേര്‍ നെഗറ്റീവും 96571 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *