‘പാമ്പ് ‘ ആയി അജിൽ ഇഴഞ്ഞ് നീങ്ങി: മികച്ച നടനുള്ള കിരീടവുമായി മടങ്ങി.
ഹൈസ്കൂൾ വിഭാഗം മികച്ച നാടക നടനായി അജിൽ
സെഫീദ സെഫി, പി.പി. അഫ്സൽ
വടുവൻചാൽ: ഹൈസ്കൂൾ വിഭാഗം മലയാള നാടക മത്സരത്തിൽ മികച്ച നടനായി അജിൽ. കുപ്പാടി ഗവ :ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയായ അജിൽ എലിപ്പെട്ടി എന്ന നാടകത്തിലെ അഭിനയ മികവിലൂടെയാണ് മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കിയത് .കഴിഞ്ഞ വർഷത്തെ ഉപജില്ലാ കലോത്സവത്തിലും അജിലായിരുന്നു മികച്ച നടൻ.തോട്ടം തൊഴിലാളി ചാക്കോയുടെയും തയ്യൽ ജോലിക്കാരിയായ സിനിയുടെയും മകനാണ് അജിൽ





Leave a Reply