ഇടങ്ങളും അടയാളങ്ങളും ചിത്ര- ശില്പ-ഫോട്ടോ-ഗ്രാഫിക്സ് പ്രദർശനം ആരംഭിച്ചു
മാനന്തവാടി:
അഞ്ച് ദിവസത്തെ ചിത്രപ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ചിത്രകലാ അധ്യാപകനായ ശ്രീവത്സന്റെയും സർവോദയ ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാ അധ്യാപകനായ രാജേഷ് അഞ്ചില ന്റെയും 'space&sign' ചിത്ര- ശില്പ-ഫോട്ടോ-ഗ്രാഫിക്സ് പ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ മെയ് 1 ന് ആരംഭിച്ചു.അഞ്ചാം തിയതി വരെ തുടരുന്ന പ്രദർശനത്തിന്റെ ഔപചാരികമായ ഉത്ഘാടനം ചലച്ചിത്ര സാമൂഹിക പ്രവർത്തകൻ റോബിൻ വർഗീസ് നിർവഹിച്ചു. ആദിവാസി ജീവിതവും സംസ്കാരവുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരത്തിലെ പണിയ സമൂഹത്തിലേ ആദ്യ ചിത്രകാരനായ രാജേഷ് അഞ്ചിലൻ തന്റെ സമുദായത്തിന്റെ സ്വപ്നവും സംസ്കാരവും അതിജീവനവും ചിത്രങ്ങളിലൂടെയും ശില്പങ്ങളിലൂടെയും വരച്ചുകാട്ടുന്നു. എം ആർ.എസ്സ് '.സ്കൂളിലെ അധ്യാപകനായ ശ്രീവത്സൻ പുതിയ തലമുറയിലെ ഗോത്ര വിദ്യാർത്ഥി ജീവിതങ്ങളുടെ നേർകാഴ്ചകളിലേക്ക് തന്റെ പെയിന്റിങ്ങുകളിലൂടെയും ഫോട്ടോഗ്രാഫുകളിലൂടെയും ഇൻസ്റ്റലേഷനിലൂടെയും കൂട്ടിക്കൊണ്ടുപോകുന്നു. ചിത്രകലാസ്വാദകർക്ക് തികച്ചും വെത്യസ്തമായ അനുഭവമായിരിക്കും പ്രദർശനം. അതിജീവനത്തിന്റെ സ്വപ്നങ്ങങ്ങളുടെ പ്രതിരോധങ്ങളുടെ വർണ്ണങ്ങളാണ് ഈ ക്യാൻവാസ് നിറയെ.
Leave a Reply