May 8, 2024

കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവം ‘വയനാർട്ടി’ന്റെ സംസ്കാരിക ഘോഷയാത്ര വർണാഭമായി

0
Img 20190502 Wa0057
ബത്തേരി:  
കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവം 'വയനാർട്ടി'ന്റെ  സംസ്കാരിക ഘോഷയാത്ര വർണാഭമായി. നാന്നൂറ്റിമുപ്പത്തിയഞ്ച് കോളേജുകളിൽ നിന്നായി മൂവ്വായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാ മാമാങ്കത്തിന്റെ സംസ്കാരിക ഘോഷയാത്ര രാവിലെ പതിനൊന്നു മണിക്ക് ബത്തേരി കോട്ടക്കുന്നിൽ സമാപിച്ചു.
       സാംസ്കാരിക ഘോഷയാത്രയെ അന്വർത്ഥമാക്കും വിധം അനവധി കലാരൂപങ്ങളുടെ അകമ്പടിയോടെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ നിന്നുമുള്ള ആളുകൾ സാംസ്കാരിക ഘോഷയാത്രയിൽ അണിനിരന്നു. മുത്തുകുടകളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര നഗര ഹൃദയത്തിലൂടെ നടന്നു നീങ്ങിയത്. കേരളത്തിന്റെ തനതു കലാരൂപമായ ഓട്ടൻതുള്ളൽ, ലക്ഷദ്വീപിലെ കുട്ടികൾ അവതരിപ്പിച്ച ഡോലിപ്പാട്ട് എന്നിവ ഘോഷയാത്ര മുഖ്യാകർഷണങ്ങളായി. യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളായ ഷാബിർ .എസ് (ചെയർമാൻ), ശിൽപ (ലേഡി വൈസ് ചെയർപേഴ്സൻ), ഗോകുൽ (വൈസ് ചെയർമാൻ) അമൽജിത്ത് (ജന. സെക്രട്ടറി), അക്ഷയ് റോയ് (ജോ. സെക്രട്ടറി) സംഘാടക സമിതി ചെയർമാൻ ജയപ്രകാശ്, കൺവീനർ ജോബി സൺ ജെയിംസ്, അജ്നാസ് അഹമ്മദ്, മുഹമ്മദ് അഷ്കർ ,വി എസ് ശ്രീജിത്ത്, കെ.എസ് ഹരിശങ്കർ, തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *