May 9, 2026

പതിറ്റാണ്ടുകൾക്ക് ശേഷം മുത്തങ്ങയിൽ കുങ്കിയാന പരിശീലനം പുനരാരംഭിച്ചു

0
IMG-20190509-WA0080
By ന്യൂസ് വയനാട് ബ്യൂറോ

പതിറ്റാണ്ടുകൾക്ക് ശേഷം മുത്തങ്ങയിൽ കുങ്കിയാന പരിശീലനം പുനരാരംഭിച്ചു.

സി.വി.ഷിബു.

കൽപ്പറ്റ : പതിറ്റാണ്ടുകൾക്ക് ശേഷം കേരളത്തിൽ  കുങ്കിയാന പരിശീലനം പുനരാരംഭിച്ചു.

.വയനാട്   മുത്തങ്ങയിലെ  ആന  പരിശീലനം പൂര്‍ത്തിയാവുന്നതോടെ അവശ്യഘട്ടങ്ങളില്‍ കുങ്കിയാനകള്‍ക്കായി സംസ്ഥാന വനംവകുപ്പിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരില്ല. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം 

സംസ്ഥാനത്ത് ആദ്യമായിട്ടാണ് മുത്തങ്ങയില്‍ കുങ്കിയാന പരിശീലനം വനംവകുപ്പ് ആരംഭിച്ചിരിക്കുന്നത് .  തുടക്കമെന്ന നിലയില്‍ മൂന്ന് ആനകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കോട്ടൂര്‍ ആനക്യാമ്പില്‍ നിന്നുമെത്തിച്ച പിടിയാനയായ സുന്ദരി, അഗസ്ത്യൻ , ഉണ്ണികൃഷ്ണന്‍ എന്നീ കൊമ്പനാനകൾക്കാണ്  പരീശിലനം നല്‍കുന്നത്. ആറുമാസക്കാലമാണ് പരിശീലനം. എല്ലാദിവസവും രാവിലെ 6.30 മുതല്‍ വൈകിട്ട് 5 മണിവരെയാണ് പരിശീലനം. അടിസ്ഥാന കാര്യങ്ങളായ ചങ്ങല പിടിക്കുക, ചങ്ങല ചവിട്ടുക, കാട്ടാനകളെ തുരത്തുന്നതിനുള്ള പരിശീലനം, കാട്ടാനകളെ പിടിച്ചുനിര്‍ത്തുക തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്.

പരിശീലനം    പൂര്‍ത്തിയാവുന്നതോടെ വനംവകുപ്പിന് അവശ്യഘട്ടങ്ങളില്‍ ഇവയെ ഉപയോഗിക്കാന്‍ കഴിയും. എലഫന്റ് സ്‌ക്വാഡ് ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം മുത്തങ്ങയിലെ സൂര്യന്‍, കോടനാട് നിന്നുമെത്തിച്ച നീലകണ്ഠന്‍, കോന്നിയില്‍ നിന്നുമെത്തിച്ച സുരേന്ദ്രന്‍ എന്നീ ആനകളെ തമിഴ്നാട്ടിലെ തെപ്പക്കാട്  ആനക്യാമ്പില്‍ അയച്ച് കുങ്കിപരിശീലനം നല്‍കിയിരുന്നു. ഒപ്പം ഏഴു പാപ്പാന്‍മാര്‍ക്കും പരിശീലനം നല്‍കിയിരുന്നു. ഈ പാപ്പാൻമാരുടെ സഹായത്തോടെ  കഴിഞ്ഞമാസം 16നാണ് കുങ്കിപരിശീലന ക്യാമ്പ് മുത്തങ്ങയില്‍ ആരംഭിച്ചത്. ആവശ്യം വന്നാൽ കേരളത്തിന് പുറത്ത് നിന്ന് വൈദഗ്ധ്യമുള്ള  പാപ്പാൻമാരെ കൊണ്ടുവരും.  

   മുമ്പ് വനത്തിൽ നിന്നും കുഴി കുഴിച്ച് പിടികൂടുന്ന  ആനകളെ  മുത്തങ്ങ ക്യാമ്പിൽ പരിശീലിപ്പിച്ച് കുങ്കിയാനകളാക്കി മാറ്റാറുണ്ടായിരുന്നു.  മനുഷ്യ – വന്യ മൃഗശല്യ  രൂക്ഷമായ  പ്രദേശങ്ങളിൽ കാട്ടാനകളെ തുരത്താനാകളെ തുരത്താനാണ്  പ്രധാനമായും കുങ്കിയാനകളെ ഉപയോഗിക്കുന്നത് .വനത്തിലോ വനാതിർത്തിയിലോ ഒറ്റപ്പെടുന്നതോ ശല്യക്കാരോ ആയ ആനകളെയാണ് ഇപ്പോൾ പിടികൂടി ക്യാമ്പിലെത്തിക്കുന്നത് ' 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *