June 20, 2026

കുറുവ ദ്വീപിനടുത്ത് കൂട്ടുകാരുമൊത്ത് പുഴയിൽ നീന്തിയ സെമിനാരി വിദ്യാർത്ഥി മുങ്ങി മരിച്ചു.

0
IMG-20190512-WA0047
By ന്യൂസ് വയനാട് ബ്യൂറോ
കുറുവ ദ്വീപിനടുത്ത് കൂട്ടുകാരുമൊത്ത് പുഴയിൽ നീന്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

മാനന്തവാടി:   പുഴയിൽ നീന്തി  കളിച്ചു കൊണ്ടിരുന്ന പ്ലസ് വൺ  വിദ്യാർത്ഥി   മുങ്ങി മരിച്ചു. കുറുവ ദ്വീപിന് സമീപം 
കൂടൽക്കടവ് പുഴയിലാണ്  കാട്ടിക്കുളം ആലത്തൂർ  സ്വദേശിയായ പാലവിള  സനു ഫിലിപ്പിന്റെയും റോസ് മേരിയുടെയും  ഏക മകൻ   സാൻജോ ഫിലിപ്പ് (17)  മരിച്ചത്. മറ്റ് പതിനൊന്ന് കൂട്ടുകാരുമൊപ്പം പുഴയിൽ നീന്തുന്നതിനിടെ കുഴഞ്ഞ് അവശതയിലായി മുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്നവരും തളർന്നതിനാൽ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല . ഉച്ചയോടെ  സാൻജോസിനെ   കാണാതായതിനെ തുടർന്ന് പോലീസും നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ  പയ്യമ്പള്ളി കൂടൽക്കടവ് അണക്കെട്ടിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത് . 
മാനന്തവാടി സെന്റ് പാട്രിക് സ്  സ്കൂളിലും എം.ജി.എം. സ്കുളിലുമായി പഠനം പൂർത്തിയാക്കിയ ശേഷം  ബത്തേരി   മലങ്കര കത്തോലിക്ക രൂപതയുടെ സെമിനാരിയിൽ ചേർന്നു. രണ്ടാം വർഷ സെമിനാരി വിദ്യാർത്ഥിയായ സാൻജോ അവധി കഴിഞ്ഞ് തിങ്കളാഴ്ച മടങ്ങി പോകേണ്ടതായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.  . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *