April 30, 2026

എ.കെ.പി.എ.മാനന്തവാടി മേഖലക്ക് പുതിയ ഭാരവാഹികൾ

0
DSC_8939
By ന്യൂസ് വയനാട് ബ്യൂറോ
      
മാനന്തവാടി>  ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍  (എ കെ പി എ ) മുപ്പത്തിമൂന്നാം മേഖലാ സമ്മേളനം സംഘടിപ്പിച്ചു.  മാനന്തവാടി  ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന പരിപാടി  സംസ്ഥാന ട്രഷറര്‍ ജോയ് ഗ്രൈസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജിനു മേന്മ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് ജോസ് മുണ്ടാക്കുറ്റി മുഖ്യ പ്രഭാഷണം നടത്തി. ഫോട്ടോഗ്രാഫി രംഗത്ത് വന്‍ കുത്തകള്‍ മാട്രിമോണിയല്‍ കമ്പനികളായും, ഇവന്‍റ് മാനേജ്മെന്റ് ഗ്രൂപ്പുകളായും  കടന്നുകയറി  ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഉപജീവന മാര്‍ഗമായ  തൊഴില്‍ നഷ്ടപ്പെടുത്തുകയും  ചെയുന്നു.  ഈ പ്രവണത എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.  മേഖലാ സെക്രട്ടറി എം പ്രശാന്ത്  അനുശോചന പ്രമേയം അവതരിപ്പിച്ചു.  സാജന്‍ബത്തേരി, പി കെ റോയ്, എം പി പ്രജീഷ്  എന്നിവര്‍ സംസാരിച്ചു. ജില്ലാ സമ്മേളനം നവംബര്‍ 7 ന് കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൌണ്‍ഹാളില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായി  പി ജി അനീഷ് ( പ്രസിഡന്റ്),  പി കെ നന്ദകുമാര്‍ (സെക്രട്ടറി),  എ വി സൈമണ്‍ ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *