April 29, 2024

പാതാളത്തെ നാണിപ്പിക്കും പാതകള്‍; യൂത്ത് ലീഗ് കുഴിയെണ്ണല്‍ സമരം നാളെ..

0
Img 20171010 Wa0010

കൽപ്പറ്റ:

ജില്ലയിലെ തകര്‍ന്ന് തരിപ്പണമായ പൊതുമരാമത്ത് റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ യൂത്ത് ലീഗ് തീരുമാന പ്രകാരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പാതാളത്തെ നാണിപ്പിക്കും പാതകള്‍ എന്ന പ്രമേയത്തില്‍ കുഴിയെണ്ണല്‍ സമരം നടക്കുമെന്ന് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, വൈസ് പ്രസിഡന്‍റുമാരായ ഷമീം പാറക്കണ്ടി, വി എം അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു..

പാതാളത്തെ നാണിപ്പിക്കും പാതകള്‍: 
യൂത്ത് ലീഗ് കുഴിയെണ്ണല്‍ സമരം നടത്തും
കല്‍പ്പറ്റ: ജില്ലയിലെ തകര്‍ന്ന് തരിപ്പണമായ റോഡുകളുടെ അറ്റകുറ്റ പണി നടത്തുന്നതില്‍  അധികൃതര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ യൂത്ത് ലീഗ് പ്രത്യക്ഷ സമരത്തിലേക്ക്. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 'പാതാളത്തെ നാണിപ്പിക്കും പാതകള്‍'. എന്ന പ്രമേയത്തില്‍ സമരത്തിന് തുടക്കം കുറിച്ച് ഇന്ന് ജില്ലയിലെ 22 കേന്ദ്രങ്ങളില്‍ വിവിധ പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ കുഴിയെണ്ണല്‍ സമരം നടത്തുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.ഹാരിസ്  ജന.സെക്രട്ടറി സി.കെ ഹാരിഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ പൊതുമരാമത്തിന് കീഴിലുള്ള പല പ്രധാനപ്പെട്ട റോഡുകളും കാല്‍നട യാത്ര പോലും ദുസ്സഹമായ രീതിയില്‍ തകര്‍ന്നിരിക്കുകയാണ്. ജില്ലയിലെ ജനങ്ങളുടെ മുന്നില്‍ വളരെ സങ്കീര്‍ണ്ണമായ ഈ യാത്രാ ദുരിതം പരിഹരിക്കുന്നതിന് റോഡുകളുടെ അറ്റകുറ്റപണികള്‍ അടിയന്തിരമായി നടത്തേണ്ടതുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്. ജില്ലയിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന് എം.എല്‍.എമാര്‍ പറയുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റ പ്രവൃത്തി നടക്കുന്നില്ല. പല റോഡുകളിലും സ്വകാര്യ ബസ്സുകള്‍ പോലും സര്‍വ്വീസ് നിര്‍ത്തുന്ന അവസ്ഥയിലാണ്. ഇത് ദിനേന ഈ റോഡുകളിലൂടെ കടന്ന് പോകുന്ന യാത്രക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു. ജില്ലയിലെ പല പ്രധാനപ്പെട്ട റോഡുകളിലും ഭൂരിഭാഗം വരുന്ന സ്ഥലത്തും വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ജില്ലയിലെ റോഡ് പ്രശ്‌നം പത്രമാധ്യമങ്ങളിലടക്കം നിരന്തര വാര്‍ത്തയായിട്ടും അധികൃതര്‍ ഇത് ഗൗനിക്കുക പോലും ചെയ്യാത്തത് നാട്ടുകാരില്‍ വന്‍ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ ഈ നീറുന്ന പ്രശ്‌നം എറ്റെടുത്ത് ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. 
ജില്ലയിലെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകളായ കല്‍പ്പറ്റ-പടിഞ്ഞാറത്തറ,തരുവണ-നിരവില്‍പുഴ, മാനന്തവാടി-കല്‍പ്പറ്റ,മാനന്തവാടി-കാട്ടികുളം, മാനന്തവാടി-തലപ്പുഴ,പച്ചിലക്കാട്-മീനങ്ങാടി,ബത്തേരി-അമ്പലവയല്‍,പൊഴുതന-വൈത്തിരി,ചുണ്ട-മേപ്പാടി,വടുവഞ്ചാല്‍-അമ്പലവയല്‍ തുടങ്ങി വിവിധ റോഡുകളിലെ പ്രധാന കുഴികളെണ്ണി യൂത്ത്‌ലീഗ് പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കും. ഈ സമരം കൊണ്ട് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്ത പക്ഷം ജില്ലയിലെ റോഡുകളും പൊതുമരാമത്ത് ഓഫീസുകളും സ്തംഭിപ്പിക്കുന്നതടക്കമുള്ള ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് മുന്നോട്ട് വരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. 
ജില്ലയിലെ 22 കേന്ദ്രങ്ങളില്‍ കുഴിയെണ്ണല്‍ സമരം നടക്കും. പ്രധാന റോഡുകളുടെ കുഴികള്‍ ഉള്ള ഭാഗത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്ലേ കാര്‍ഡുമേന്തി വെള്ള പേപ്പറില്‍ കുഴികളുടെ എണ്ണം രേഖപ്പെടുത്തും. ജില്ലയില്‍ നിന്നും ശേഖരിക്കുന്ന കുഴികളുടെ എണ്ണം പി.ഡബ്ല്യു.ഡി വകുപ്പ് മന്ത്രി,എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും. കുഴിയെണ്ണല്‍ സമരം കണിയാമ്പറ്റയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍ പടിഞ്ഞാറത്തറയില്‍ ജില്ലാ പ്രസിഡന്റ് കെ.ഹാരിസ് ബത്തേരിയില്‍ ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് മൂപ്പൈനാട് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി യഹിയാക്കാന്‍ തലക്കല്‍ മുട്ടിലില്‍ ലീഗ് ജില്ലാ സെക്രട്ടറി എന്‍.കെ റഷീദ് പൊഴുതനയില്‍ റസാഖ് കല്‍പ്പറ്റ മാനന്തവാടിയില്‍ നിസാര്‍ അഹമ്മദ് മീനങ്ങാടിയില്‍ പി.പി അയ്യൂബ് മേപ്പാടിയില്‍ ടി ഹംസ പനമരത്ത് പി.കെ അസ്മത്ത് വെള്ളമുണ്ട സലീം കേളോത്ത് അമ്പലവയല്‍ വി.എം അബൂബക്കര്‍ തരിയോട് ഷമീം പാറക്കണ്ടി വെങ്ങപ്പള്ളി ജാസര്‍ പാലയ്ക്കല്‍ തവിഞ്ഞാല്‍ പി.കെ സലാം തിരുനെല്ലി ഹാരിസ് കാട്ടിക്കുളം കല്‍പ്പറ്റ മുജീബ് കെ.എം തൊടി നൂല്‍പ്പുഴ ഹാരിഫ് തണലോട്ട് എടവക ഹുസൈന്‍ കുഴിനിലം നെന്‍മേനി അസീസ് വേങ്ങൂര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രസിഡന്റുമാരായ ഷമീം പാറക്കണ്ടി, വി.എം അബൂബക്കര്‍ എന്നിവരും സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *