May 10, 2026

ഭക്ഷണശാലകളിൽ പരിശോധന പഴകിയ ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു

0
IMG-20190516-WA0036
By ന്യൂസ് വയനാട് ബ്യൂറോ
 
കോറോം: ജില്ലയിൽ കോളറ രോഗം സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ തൊണ്ടർനാട് പഞ്ചായത്തിലെ നിരവിൽപുഴ, കോറോം, ചീപ്പാട്, മക്കിയാട് എന്നിവിടങ്ങളിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ പദാർത്ഥങ്ങൾ നശിപ്പിച്ചു. 
പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ച് പ്രവർത്തനം നടത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 
ഹെൽത്ത് ഇൻസ്‌പെക്ടർ യൂസഫ് വടക്കയിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ കെ ഷാജി, സുബിൻ ചന്ദ്രബാബു, ജാസ്മിൻ പി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി  വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർക്കശമാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *