May 10, 2026

കനത്ത കാറ്റില്‍ ബാണാസുര ഹൈഡല്‍ കേന്ദ്രത്തിലെ സഞ്ചാരികള്‍ക്കായുള്ള ഷെല്‍ട്ടര്‍ തകര്‍ന്നു.

0
കനത്ത കാറ്റില്‍ ബാണാസുര ഹൈഡല്‍ കേന്ദ്രത്തിലെ സഞ്ചാരികള്‍ക്കായുള്ള ഷെല്‍ട്ടര്‍ തകര്‍ന്നു.
By ന്യൂസ് വയനാട് ബ്യൂറോ
.
പടിഞ്ഞാറെത്തറ;കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത കാറ്റില്‍ ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെ സഞ്ചാരികളുടെ കാത്തിരിപ്പ്് കേന്ദ്രം തകര്‍ന്നു.കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തിലധികം രൂപ ചിലവഴിച്ച് നിര്‍മിച്ച ഷെല്‍ട്ടറാണ് തകര്‍ന്നത്. രാത്രിയിലായതിനാല്‍ സഞ്ചാരികളില്ലാത്തിനാലാണ് അപകടം ഒഴിവായത്.കേന്ദ്രത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് റിസര്‍വ്വൊയര്‍ കണ്ടിരിക്കുന്നതിനും പ്രവേശന കവാടത്തിനരികിലേക്കുള്ള വാഹനം കാത്തിരിക്കുന്നതിനുമായാണ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണത്തിലെ അപാകത കാരണമാണ് ഷെല്‍ട്ടര്‍ തകര്‍ന്നതെന്ന് ആരോപണമുണ്ട്.ശക്തമായ കാറ്റുണ്ടാവാറുള്ള സ്ഥലത്ത് വേണ്ട്ത്ര സജ്ജീകരണങ്ങളോടെയല്ല ഷെഡ്ഡ് നിര്‍മിച്ചതെന്നും അനുവദുച്ച തുകയുടെ പകുതി പോലും ചിലവഴിക്കാതെയാണാ നിര്‍മാണമെന്നുമാണ് ആരോപണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *