May 10, 2026

ഖാദി ഡേ പദ്ധതിക്ക് നാളെ തുടക്കം സ്‌കൂളുകളില്‍ ഖാദി പ്രോത്സാഹിപ്പിക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
   മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ  വിദ്യാലയങ്ങളില്‍ ഖാദി ബോര്‍ഡ് നടപ്പാക്കുന്ന ഖാദി ഡേ പദ്ധതിക്ക് നാളെ  തുടക്കമാകും. കല്‍പ്പറ്റ ഗവ.വൊക്കേഷണനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ മാസത്തിലൊരിക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഖാദി വസ്ത്രം ധരിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂളിലെ വി.എച്ച്.എസ്.സി വിഭാഗത്തിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 ന് പളളിക്കുന്ന് ഖാദി ഉല്‍പാദന കേന്ദ്രം സന്ദര്‍ശിക്കും. ഖാദി ഉല്‍പന്നങ്ങളുടെ പ്രചാരണം  ലക്ഷ്യമിടുന്ന പദ്ധതിക്ക് ആവശ്യമായ വസ്ത്രങ്ങള്‍  ജില്ലയിലെ നെയ്ത് കേന്ദ്രങ്ങളില്‍ നിന്നാണ് എത്തിക്കുക. വരും നാളുകളില്‍ ജില്ലയിലെ മുഴുവന്‍ സ്‌കൂളിലേക്കും പദ്ധതി വ്യാപിക്കാനാണ് ഖാദി ബോര്‍ഡ് ലക്ഷ്യമിടുന്നത്.
       പളളിക്കുന്ന് ഖാദി ഉല്‍പാദന കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ സബ്കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യാതിഥിയായിരിക്കും.പ്രിന്‍സിപ്പാള്‍ അനില്‍ കുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഗോപിനാഥന്‍, പ്രോഗ്രാം ഓഫീസര്‍ ഹഫ്‌സത്ത്, ഖാദി ബോര്‍ഡ് ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.പി ദിനേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news