April 19, 2026

വയനാട്ടിലും എം.ഡി.എം.എ. മയക്ക് മരുന്ന് വിതരണം: ആദ്യമായി സംഘത്തെ പിടികൂടിയ നേട്ടവുമായി എക്സൈസ്

0
IMG-20171211-WA0088
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:മീനങ്ങാടിയില്‍ വെച്ച്  PY 0l BU 7039 നമ്പർ യമഹ ബൈക്കില്‍ കടത്തികൊണ്ട് വന്ന 560 മില്ലിഗ്രാം MDMA മയക്ക്മരുന്ന്  വയനാട് എക്സൈസ് ഇന്‍റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സു.ബത്തേരി എക്സൈസ്  സര്‍ക്കിള്‍ പാര്‍ട്ടിയും ,വയനാട്  ഐ.ബിയും ചേര്‍ന്ന് പിടികൂടി. കോട്ടത്തറ സ്വദേശി ശാന്താലയം വീട്ടില്‍ മനോജ്കുമാറിന്റെ  മകന്‍ ലാല്‍കൃഷ്ണ കെ.പി. (21) എന്നയാളെ അറസ്ററ് ചെയ്തു . വയനാട് ജില്ലയിലെ ആദ്യത്തെ MDMA കേസാണിത്. Methylene Dioxy Methamphetamine എന്നാണ് പൂര്‍ണ്ണരൂപം.Ectacy,Molly,തുടങ്ങിയ വിളിപ്പേരും ഉണ്ട്.ഇത്  ഉപയോഗിക്കുന്നവരില്‍ തന്മയത്തഭാവ പ്രകടനമുണ്ടാവും. അറസ്ററ്  ചെയ്ത പ്രതിയെ വടകര NDPS കോടതിയില്‍ ഹാജരാക്കും. സു.ബത്തേരി എക്സൈസ്  സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സെ്പക്ടര്‍  .വിജേഷ്, ഐ.ബി ഇന്‍സെ്പക്ടര്‍ എ. ജെ. . ഷാജി ,പ്രിവന്‍റീവ് ഓഫീസര്‍മാരായ രാജേഷ് കോമത്ത്,ഷാജി മോന്‍, ഐ.ബി. പ്രിവന്‍റീവ് ഓഫീസര്‍മാരായ കെ..രമേശ് ,കെ.ജെ സന്തോഷ് ,സി.ബി.വിജയന്‍, സി.ഇ.ഒ.മാരായ മുജീബ്റഹ്മാന്‍,ജോമോന്‍,ഡ്രൈവര്‍മാരായ സന്തോഷ് ,ബാലചന്ദ്രന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *