ഹൈടെക് ഡിജിറ്റൽ പ്രചരണത്തിനിടയിലും നിറം മങ്ങാതെ ചുമരെഴുത്ത്.
മാനന്തവാടി : മനസാക്ഷിയുടെ അംഗീകാരം തേടി ചുമരുകളിൽ അഭ്യർഥന
നിറയുകയാണ്. ഡിജിറ്റൽ യുഗത്തിലും തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിലെ
ചുമരുകള്‍ക്ക് നല്ല ഡിമാന്റാണ്. പ്രധാന റോഡരികിലെ എഴുതാന്‍ സൗകര്യമുള്ള
ചുമരുകള്‍ അന്വഷിക്കുകയാണ് സ്ഥാനാര്‍ഥികള്‍. ഫ്ലക്സിന്റെ കുത്തൊഴുക്കിൽ
പ്രതാപം അൽപം മങ്ങിയെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് ചുമരെഴുത്തിന്
ഇന്നും പ്രധാന്യമേറെയാണ്. ചുമര്, ബാനര്‍ എഴുത്തുകാർക്കും ഇപ്പോൾ
പ്രയമേറെയാണ്. കൊറോണ പ്രതിസന്ധിയില്‍ തൊഴിൽ നഷ്ടമായ പല കലാകാരന്മാരും
തിരഞ്ഞെടുപ്പ് എത്തിയതോടെ വീണ്ടും രംഗത്ത് സജീവമായി. തിരഞ്ഞെടുപ്പ്
കഴിഞ്ഞാലും ചുമരെഴുത്തുകൾ അവശേഷിക്കുമെന്നത് സ്ഥാനാർഥികളിലും താൽപര്യം
ഉയർത്തുന്നുണ്ട്. ചുറ്റുമതിലുള്ള വീടുകള്‍ ധാരാളമുണ്ടെങ്കിലും ഇത് പലരും
പാര്‍ട്ടിക്കാര്‍ക്ക് എഴുതാന്‍ വിട്ടുകൊടുക്കാറില്ലെന്നത്
വെല്ലുവിളിയാണ്.





Leave a Reply