May 19, 2024

വയനാട്ടിൽ 582 ജനപ്രതിനിധികളുടെ തിരഞ്ഞെടുപ്പ് പത്തിന്: 1857 സ്ഥാനാർത്ഥികൾ.

0
Img 20201207 Wa0260.jpg
വയനാട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 10 ന് രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് 6 മണി വരെയാണ് പോളിംഗ്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ (ചൊവ്വ) വൈകുന്നേരം 6 മണിക്ക് അവസാനിക്കും. പോളിംഗ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം നിര്‍ത്തണമെന്നാണ് ചട്ടം. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പോളിങ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 9 ന് രാവിലെ മുതല്‍ നടക്കും. അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യുക. ഓരോ ബ്ലോക്കിനും ഓരോ നഗരസഭക്കും ഓരോ വിതരണ കേന്ദ്രമാണ് സജ്ജീകരിച്ചത്. പോളിംഗ് സാമഗ്രികളുടെ വിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക. ഡിസംബര്‍ 16 ന് വോട്ടെണ്ണലും ഇവിടങ്ങളില്‍ വെച്ച് തന്നെ നടക്കും.

തദ്ദേശ സ്ഥാപനങ്ങള്‍

ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളുടെ 413 വാര്‍ഡുകളിലേക്കും 3 നഗരസഭകളുടെ 99 ഡിവിഷനുകളിലേക്കും 4 ബ്ലോക്ക് പഞ്ചായത്തുകളുടെ 54 ഡിവിഷനുകളിലേക്കും വയനാട് ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 582 ജനപ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടത്.

സ്ഥാനാര്‍ത്ഥികള്‍

ഇതിനായി മത്സര രംഗത്തുള്ളത് 1857 സ്ഥാനാര്‍ത്ഥികളാണ്. 869 പുരുഷ•ാരും 988 വനിതകളും. ഗ്രാമപഞ്ചായത്തിലേക്ക് 1308 പേരും നഗരസഭയിലേക്ക് 323 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് 171 പേരും ജില്ലാ പഞ്ചായത്തിലേക്ക് 55 പേരും ജനവിധി തേടുന്നു. 737 പേരാണ് ജനറല്‍ വാര്‍ഡുകളില്‍ മത്സര രംഗത്തുള്ളത്. സംവരണ വിഭാഗത്തില്‍ 1120 പേരും മത്സരിക്കുന്നു. വനിതാ സംവരണ വിഭാഗത്തില്‍ 745 സ്ഥാനാര്‍ത്ഥികളും പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ 138 പേരും പട്ടികജാതി സംവരണ വാര്‍ഡുകളില്‍ 59 ഉം പട്ടികജാതി വനിതാ സംവരണ മണ്ഡലങ്ങളില്‍ 8 ഉം പട്ടികവര്‍ഗം വനിതാ സംവരണ വിഭാഗത്തില്‍ 170 ഉം പേര്‍ മത്സര രംഗത്തുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *