ബ്ലോക്ക് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ വ്യക്തി ഹത്യയെന്ന് എം.സി സെബാസ്റ്റ്യൻ
മാനന്തവാടി : തോണിച്ചാൽ ബ്ലോക്ക് ഡിവിഷനിൽ യു.ഡി.എഫ്- എൽ.ഡി.എഫ് പോരാട്ടമാണ് നടക്കുന്നതെന്ന് – എം.സി സെബാസ്റ്റ്യൻ.
ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്ന നിലയിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി ജോസഫ് ഗ്രൂപ്പാണെന്ന് വ്യാജമായി പ്രചരിപ്പിക്കുന്നു. ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർത്ഥി യു.ഡി.ഫിൽ മത്സ രിക്കുന്നത് മീനങ്ങാടിയിൽ ആണ്. റിബലായി മത്സരിച്ച് കേരള കോൺഗ്രസ് യു.ഡി.ഫ് സ്ഥാനാർത്ഥിയെ പരജയപ്പെടുത്തിയതിനെ തുടർന്ന് മാണി ഗ്രൂപ്പ് പുറത്താക്കിയ ഒരു നേതാവ് ഇപ്പോൾ ജോസഫ് ഗ്രൂപ്പാണെന്നാണ് പറയുന്നത് വസ്തുതാ വിരുദ്ധമാണ്. ഇദ്ദേഹത്തിന് പാർട്ടി മെമ്പർഷിപ്പ് പോലും ഇല്ല. പാർട്ടി ചിഹ്നം ചെണ്ടയാണ് കുടയല്ല ഒരു ജോസഫ് ഗ്രൂപ്പ് നേതാവും ഈ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ കൂടെയില്ല. സ്ഥിരം റിബല്ലായി യു.ഡി.എഫിനെ തോൽപ്പിക്കുന്ന ഒരു നേതാവ് മാത്രമാണ് കൂടെയുള്ളത്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ മേബിൾ ജോയിയെ തോൽപ്പിക്കാൻ സി.പി.എമിന്റെ അച്ചാരം വാങ്ങി പ്രവർത്തിക്കുന്ന അവസരവാദികളെ വോട്ടമാർ തിരച്ച റിയും. യു.ഡി.എഫ് വമ്പിച്ച ഭൂരിപക്ഷത്തോടൊ വിജയിക്കും. അവ സരവാദികളെ ജനം തിരിച്ചറിയും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, ബഹു. മുനവറലി തങ്ങൾ എന്നിർ പരസ്യമായി വോട്ട് അഭ്യർത്ഥിച്ചത് മേബിൾ ജോയിക്ക് വേണ്ടിയാണ്. ഈ സ്വതന്ത സ്ഥാനാർത്ഥിക്കുവേണ്ടി കുടെ നടക്കുന്ന മൂന്ന് പേരല്ലാതെ ആരെയും കാണുന്നില്ല. ഇത് ഒരു വഞ്ചനയുടെയും ചതിയുടെയും പ്രവർത്തനമാണ് ജോസഫിനെ അപമാനിക്കുന്ന രീതിയിൽ നട ക്കുന്നത്. പി.ജെ ജോസഫ് ഇതുവരെ യാതൊന്നും മിണ്ടാത്തത് ഇവർ പാർട്ടിക്കാർ അല്ലാത്തതു കൊണ്ടാണ്. ഈ സാഹചര്യ ത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മേബിൾ ജോയിക്കെതിരെ വ്യക്തി ഹത്യനടത്തുന്നത് സംബന്ധിച്ച് ജില്ല കലക്ടർക്ക് പരാതി നൽകുകയും തുടർ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ടന്നും
എം.സി. സെബാസ്റ്റ്യൻ പ്രസ്താവനയിൽ അറിയിച്ചു.





Leave a Reply