June 14, 2026

വയനാട് ജില്ലാ പഞ്ചായത്തിൽ ഭരണം കിട്ടാൻ നറുക്ക് വീഴേണ്ടി വരും : എൽ.ഡി. എഫും യു.ഡി.എഫും സമാസമം.

0
IMG-20201216-WA0615.jpg
By ന്യൂസ് വയനാട് ബ്യൂറോ
  

ചരിത്രത്തിൽ ആദ്യമായി വയനാട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് ഭരിക്കുമെന്ന് ഇടത് നേതാക്കളുടെ പ്രവചനം ഫലിക്കുമോ എന്നറിയാൻ നറുക്കു വീഴേണ്ടി   വരും. ആകെയുള്ള 16 ഡിവിഷനുകളിലും  എട്ട് വീതം  സീറ്റുകളാണ് ഇടത്-വലത് മുന്നണികൾ നേടിയത്.  എടവക ഗ്രാമപഞ്ചായത്ത് ഭരണം യു ഡി എഫിന് ലഭിച്ചപ്പോൾ ജില്ലാ പഞ്ചായത്ത് ഡിവിഷൻ നഷ്ടമായതും മേപ്പാടി ഗ്രാമ പഞ്ചായത്ത് ഭരണം യു.ഡി.എഫിന് ലഭിച്ചിട്ടും 22  വോട്ടുകൾക്ക്  ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥി കൃഷ്ണൻ വൈദ്യർ    തോറ്റതും ആണ് യു.ഡി.എഫിന് ജില്ലാ പഞ്ചായത്ത്  ഭരണം നഷ്ടമാകാൻ കാരണം. എടവകയിൽ  എൽ.ഡി.എഫ് സ്ഥാനാർത്ഥി  കെ.വിജയൻ   യു.ഡി.എഫിലെ അഡ്വ. ശ്രീകാന്ത് പട്ടയനെയാണ് പരാജയ പെടുത്തിയത് .
തവിഞാൽ യു.ഡി.എഫ് . മീനാക്ഷി രാമൻ  (13696 വോട്ട് )

തിരുനെല്ലി എൽ.ഡി.എഫ്. സുശീല (11884  വോട്ട് )
പനമരം എൽ.ഡി.എഫ് – ബിന്ദു പ്രകാശ് (10476)
മുള്ളൻ കൊല്ലി യു.ഡി. എഫ്.  ബീന ജോസ് (9326 )
പുൽപ്പള്ളി യു.ഡി. എഫ്. ഉഷ തമ്പി ( 9580)
കണിയാമ്പറ്റ യു.ഡി. എഫ്. കെ.ബി. നസീമ ( 11504)
മീനങ്ങാടി എൽ. ഡി.എഫ്. സിന്ധു ശ്രീധരൻ (12968)
ചീരാൽ യു.ഡി. എഫ്. അമൽ ജോയി  (12487 )
തോമാട്ടു ചാൽ യു.ഡി. എഫ് സീത വിജയൻ (12979 )
അമ്പലവയൽ , എൽ. ഡി. എഫ് സുരേഷ് താളൂർ (10335 )
മുട്ടിൽ യു.ഡി. എഫ്. സംഷാദ് മരക്കാർ ( 14155) 
മേപ്പാടി എൽ. .ഡി. എഫ്.   ബിന്ദു ടീച്ചർ   (10343 )
പൊഴുതന എൽ.ഡി.എഫ് . എൻ.സി. പ്രസാദ് (14351 )
പടിഞ്ഞാറത്തറ യു.ഡി. . എഫ് .എം . മുഹമ്മദ് ബഷീർ  (13383)
വെള്ളമുണ്ട എൽ.ഡി. എഫ് . ജുനൈദ് കൈപ്പാണി ( 9859 )
എടവക  എൽ.ഡി.എഫ്. കെ. വിജയൻ (13180)   

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *