കോൺഗ്രസ്സ് പ്രവർത്തകരരെ മർദ്ദിച്ച സംഭവത്തിൽ കൊല കുറ്റത്തിന് കേസ് എടുക്കണമെന്ന്
മാനന്തവാടി താന്നിക്കലിൽ സി.പി.എം.വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകരരെ മർദ്ദിച്ച സംഭവത്തിൽ കൊല കുറ്റത്തിന് കേസ് എടുക്കണമെന്ന് പയ്യംമ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മറ്റി.പോലീസിൻ്റെ ഭാഗത്തു നിന്നും നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് രൂപം നൽകുമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് (24/12 ന്) രാവിലെ പാൽ അളക്കുന്നതിനിടെയാണ് ബെന്നിയെന്നയാളെ സി.പി.എമ്മുകാരനായ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ മർദ്ദിച്ചത്.കൗൺസിലറും മറ്റ് 5 പേരും ചേർന്ന് താന്നിക്കലിലെ ബെന്നി ഉള്ളോ പ്പിളിൽലിനെ ക്രൂരമായി മർദ്ദിച്ചു. പിന്നീട് സംഘം വീട്ടിലെത്തി ഭാര്യയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തു.ശബ്ദം കേട്ട് എത്തിയ കോൺഗ്രസ് പ്രവർത്തകരായ കളമ്പാട്ട് അബ്രഹാം, എൽബിൻ മാത്യ എന്നിവരെയും സംഘം മർദിച്ചതായും കോൺഗ്രസ് നേതാക്കൽ പറഞ്ഞു . കുടുംബത്തെ അടക്കം ഭീഷണിപ്പെടുത്തിയ കൗൺസിലറുടെയും മറ്റ് ആളുകളുടെയും പേരിൽ കൊല കുറ്റത്തിന് കേസ് എടുക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ ജേക്കബ് സെബാസ്റ്റ്യൻ, സണ്ണി ചാലിൽ, അശോകൻ കൊയിലേരി, എൽബിൻ മാത്യു, റെജി ഉള്ളോപ്പിളളിൽ, റോബർട്ട് ഉള്ളോപ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply