വെറ്ററിനറി സര്‍വ്വകലാശാലയുടെ ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി കോളേജുകളില്‍ സീറ്റൊഴിവ്
വെറ്ററിനറി സര്‍വ്വകലാശാലയുടെ ഡയറി സയന്‍സ് ആന്‍ഡ് ടെക്നോളജി കോളേജുകളില്‍ B.Tech (Dairy Technology) കോഴ്സിന് വിവിധ ക്യാമ്പസ്സുകളിലായി 12 ഒഴിവുകളും, കോളേജ് ഓഫ് ഫുഡ് ടെക്നോളജിയിൽ B.Tech (Food Technology) കോഴ്സിന് 1 ഒഴിവും നിലവിലുണ്ട്. കൂടുതൽ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലയുടെ വെബ്സൈറ്റ് ആയ www.kvasu.ac.in ലെ വിജ്ഞാപനം കാണുക.
ഈ ഒഴിവുകള്‍ നികത്തുന്നതിനായി 30/12/2020 ന് ബുധനാഴ്ച രാവിലെ 11.00 മണിയ്ക്ക് വയനാട് ജില്ലയിലെ പൂക്കോടുള്ള വെറ്ററിനറി സര്‍വ്വകലാശാലയുടെ ആസ്ഥാനത്ത് വെച്ച് കോവിഡ് മാനദണ്ഠങ്ങൾ പാലിച്ചുകൊണ്ട് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നതാണ്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ Data Sheet ഉം, അക്കാദമിക് യോഗ്യതയും മറ്റു യോഗ്യതകളും തെളിയിക്കുന്നതിനായി KEAM 2020 അപേക്ഷയോടൊപ്പം സമർപ്പിച്ച അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, KEAM Prospectus 2020 പ്രകാരം പ്രവേശന സമയത്ത് ഹാജരാക്കേണ്ട മറ്റ് രേഖകളും സഹിതം അന്നേ ദിവസം ഹാജരാകേണ്ടതാണ്. നേരത്തേ മറ്റ് കോഴ്സുകളില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പ്രസ്തുത കോളേജില്‍ നിന്നും NO OBJECTION CERTIFICATE (NOC) ഹാജരാക്കേണ്ടതാണ്.
സ്പോട്ട് അഡ്മിഷൻ മുഖേന താൽകാലികമായി പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ സർവ്വകലാശാലയിൽ വെച്ച് പ്രസ്തുത കോളേജിലേക്ക് ഇതേ ദിവസം തന്നെ ഓൺലൈനായി ഫീസ് (Rs.11,000/-) അടക്കേണ്ടതാണ്.
Leave a Reply