May 1, 2026

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള പ്രതിഷേധ ധര്‍ണ്ണ ബുധനാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള പ്രതിഷേധ ധര്‍ണ്ണ ബുധനാഴ്ച രാവിലെ 10 മുതല്‍ 12 വരെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലെയും തിരഞ്ഞെടുത്ത വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തും. കല്‍പ്പറ്റയിലും മാനന്തവാടിയിലും ബി എസ് എന്‍ എല്‍ സബ് ഡിവിഷണല്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌ക്രോപ്പേജ് പോളിസി നിയമം നടപ്പിലാക്കാന്‍ ശ്രമിക്കല്‍, ക്രമാതീതമായ ഇന്ധനവില വര്‍ധനവ്, ബഫര്‍ സോണ്‍ പ്രഖ്യാപനം എന്നിവക്കെതിരെ പ്രതിഷേധിച്ചാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. വാഹന നിയമ ഭേദഗതിയെന്ന നിലയില്‍ സ്‌ക്രോപ്പേജ് പോളിസ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിലൂടെ ഭാവിയില്‍ ദുരവ്യാപകമായ ദുരന്തങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും. സ്വയം തൊഴില്‍ കണ്ടെത്തി രാപകല്‍ അധ്വാനിച്ച് ജീവിക്കുന്ന മേഖലയിലെ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന നിയമം പിന്‍വലിക്കണമെന്നും ഈ നിയമം മൂലം ഇന്ത്യയില്‍ നിരത്തുകളില്‍ ഒരു കോടിയിലേറെ വാഹനങ്ങളും കേരളത്തില്‍ 35 ലക്ഷം വാഹനങ്ങളും പിന്‍വലിയുമെന്നാണ് കണക്കെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വി കെ ചന്ദ്രന്‍, ട്രഷറര്‍ കെ ഡി രാജന്‍, കല്‍പ്പറ്റ യൂണിറ്റ് സെക്രട്ടറി എം വാസു, സംസ്ഥാന ജനറല്‍ സെക്രട്ടറി വി എ ബിജോയ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *