May 1, 2026

വയനാട് ജില്ലയില്‍ 64 പേര്‍ക്ക് കൂടി കോവിഡ്. 112 പേര്‍ക്ക് രോഗമുക്തി

0
030220_COVID-19-virus
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (9.03.21) 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 112 പേര്‍ രോഗമുക്തി നേടി. 62 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27454 ആയി. 26165 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1094 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1008 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
പൂതാടി 8, പുല്‍പ്പള്ളി, കണിയാമ്പറ്റ 7 വീതം, മുട്ടില്‍, ബത്തേരി 5 വീതം, അമ്പലവയല്‍, പൊഴുതന 4 വീതം മേപ്പാടി, നെന്മേനി, തവിഞ്ഞാല്‍, വൈത്തിരി 3 വീതം, കല്‍പ്പറ്റ, കോട്ടത്തറ, മൂപ്പൈനാട് 2 വീതം, എടവക, മാനന്തവാടി, തൊണ്ടര്‍നാട്, വെള്ളമുണ്ട, സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ദുബായില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി, മുംബൈയില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

112 പേര്‍ക്ക് രോഗമുക്തി
സുല്‍ത്താന്‍ ബത്തേരി, മുട്ടില്‍, പുല്‍പ്പള്ളി 3 വീതം, മീനങ്ങാടി, പൊഴുതന 2 വീതം, പൂതാടി, മാനന്തവാടി, മേപ്പാടി, അമ്പലവയല്‍, കണിയാമ്പറ്റ, കോട്ടത്തറ, തിരുനെല്ലി, കല്‍പ്പറ്റ, വെള്ളമുണ്ട, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 89 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

310 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (9.03.21) പുതുതായി നിരീക്ഷണത്തിലായത് 310 പേരാണ്. 475 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4267 പേര്‍. ഇന്ന് പുതുതായി 8 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1434 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 294865 സാമ്പിളുകളില്‍ 291803 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 264349 നെഗറ്റീവും 27454 പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *