May 30, 2026

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനൊപ്പം വീഡിയോയിൽ ചുരം കയറി ടി.സിദ്ധിഖ് .

0
IMG-20210316-WA0078.jpg
By ന്യൂസ് വയനാട് ബ്യൂറോ
ന്യൂസ് വയനാട് പ്രതിനിധി
കൽപ്പറ്റ: അനിശ്ചിതത്വത്തിനും വടം വലിക്കും ശേഷം കൽപ്പറ്റയിൽ യു.ഡി.എഫ്  സ്ഥാനാർത്ഥിയായി ടി.സിദ്ധീഖിനെ പ്രഖ്യാപിച്ച നിമിഷങ്ങൾക്കകം അദ്ദേഹം അഭിനയിച്ച വീഡിയോയും പുറത്തിറങ്ങി. മണ്ണറിഞ്ഞ് .. മനസറിഞ്ഞ് ടി.സിദ്ധിഖ് എന്ന ക്യാപ്ഷ നോടുള്ള പ്രൊമോഷൻ വീഡിയോ സിദ്ധീഖ് ഫേസ് ബുക്കിൽ പങ്കുവെച്ചു. ഇതോടെ കൽപ്പറ്റയിൽ തൻ്റെ സ്ഥാനാർത്ഥിത്വം നേരത്തെ ഉറപ്പിച്ചുവെന്ന് വ്യക്തമാകുന്നു. കോഴിക്കോട് നിന്നും കെ.എസ്.ആർ.ടി.സിയിൽ ചുരം കയറി കൽപ്പറ്റയിലിറങ്ങുന്ന രംഗങ്ങാളാണ് ചുരുങ്ങിയ സെക്കൻ്റുകളിൽ ചിത്രീകരിച്ചത്. കൽപ്പറ്റ സ്ഥാനാർത്ഥി നിർണയത്തിൽ വാഗ്വാദങ്ങൾ നിലനിൽക്കുമ്പോഴും താനായിരിക്കും സ്ഥാനാർത്ഥിയെന്ന് സിദ്ധിഖ് ഉറപ്പിച്ചുവെന്നതിൻ്റെ തെളിവാണ് നേരത്തെ ചിത്രികരിച്ച പ്രതീകാത്മക വീഡിയോ പുറത്ത് വന്നപ്പോൾ വ്യക്തമാകുന്നത്. കൽപ്പറ്റയിൽ ഇതോടെ മൽസരം ശക്തമാകും. പുറമെ നിന്നുള്ള സ്ഥാനാർത്ഥി കൽപ്പറ്റയിൽ വേണ്ട എന്നാണ് ഒരുവിഭാഗം കോൺഗ്രസുകാരുടെ നിലപാട്. കഴിഞ്ഞ ദിവസം ഇതിനെ ബലം വെക്കുന്ന രീതിയിൽ ഡി.സി.സി പ്രസിഡൻ്റ് ഐ.സി ബാലകൃഷ്ണൻ പ്രസ്താവനയിറക്കിയിരുന്നു.  കൈവിട്ടു പോയ കുത്തക മണ്ഡലം സിദ്ധിഖിലൂടെ തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ശ്രമം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *