April 27, 2024

സർക്കാർ വയനാട്ടുകാരെ വഞ്ചിച്ചതായി യൂത്ത് കോൺഗ്രസ്

0
Img 20210316 232045.jpg
കൽപ്പറ്റ : വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയിൽ ആക്കുന്നതിനുള്ള കരടുവിജ്ഞാപനം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്.  കരടു വിജ്ഞാപനം പിൻവലിക്കണമെന്ന് ദൂരപരിധി എത്ര ചതുരശ്ര കിലോമീറ്ററായി നിശ്ചയിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടത് സംസ്ഥാനസർക്കാർ വയനാട്ടുകാരെ വഞ്ചിക്കുകയായിരുന്നു. കരട് വിജ്ഞാപനത്തിന് എതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധം രൂപപ്പെട്ട് വന്ന സമയത്ത് സംസ്ഥാനസർക്കാർ പറഞ്ഞത് കരട് വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട് എന്നായിരുന്നു. എന്നാൽ പ്രസ്തുത വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടില്ലെന്നും കേന്ദ്രസർക്കാർ പറയുന്നു. വയനാടൻ ജനതയ്ക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വിജ്ഞാപനത്തിന് എതിരെ ഭേദഗതി ആവശ്യപ്പെടുമെന്ന് പറഞ്ഞാൽ ജില്ലയിലെ ഇടതുപക്ഷ നേതാക്കന്മാർ ഈ വിഷയത്തിൽ വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ്. പരിസ്ഥിതിലോല മേഖല വിഷയത്തിൽ വയനാട്ടിലെ ജനങ്ങൾ താൽക്കാലികമായി പഠിക്കുന്നതിനു ഇടതുപക്ഷത്തിന് ജില്ലയിലെ നേതാക്കന്മാരും സംസ്ഥാന സർക്കാരും ശ്രമിച്ചതെന്നും സർക്കാർ നിലപാട് തിരുത്തണം എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *