July 17, 2026

എൻ.എസ്.എസ് സംസ്ഥാനതല അവാർഡുകൾ ഏറ്റുവാങ്ങി

0
IMG-20210331-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
എൻ.എസ്.എസ് സംസ്ഥാനതല അവാർഡുകൾ ഏറ്റുവാങ്ങി

കല്‍പ്പറ്റ: ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാനതല അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഏറ്റവും മികച്ച വോളണ്ടിയര്‍ക്കുള്ള അവാര്‍ഡ് മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശ്രീറാം.എസ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു ഐ.എ എസില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങില്‍ ഉത്തരമേഖലയിലെ മികച്ച വൊളണ്ടിയര്‍ക്കുള്ള അവാര്‍ഡ് എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ജന എം.ബി യും, ജില്ലയിലെ മികച്ച യൂണിറ്റിനും പ്രോഗ്രാം ഓഫീസര്‍ക്കുമുള്ള അവാര്‍ഡ് പൂതാടി എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സുദര്‍ശനന്‍ കെ.ഡി യും ഏറ്റുവാങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *