May 6, 2026

ബത്തേരി കൊളഗപ്പാറയിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാല് വയസുകാരൻ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു

0
By ന്യൂസ് വയനാട് ബ്യൂറോ
കൊളഗപ്പാറ ഉജാല പടിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാല് വയസുകാരൻ മരിച്ചു. കാസർകോഡ് നീലേശ്വരം സ്വദേശിയായ അമാൻ ആണ് മരിച്ചത് . കൂടെയുണ്ടായിരുന്ന അഞ്ച് പേർക്ക്  പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.. മൂന്ന് പേർ ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന്      രാവിലെ 7.30 ടെയാണ് അപകടം. കൽപ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ബത്തേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ 03 എ ബി 3735 കാറുമാണ് കൂട്ടിയിടിച്ചത്. വയനാട് ജില്ലയിലെ സ്ഥിരം അപകടമേഖലയാണ് കൊളഗപ്പാറ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *