May 14, 2026

പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി സിപിഐഎം അച്ചൂരാനം ലോക്കൽ കമ്മിറ്റി

0
IMG-20210513-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി സിപിഐഎം അച്ചൂരാനം ലോക്കൽ കമ്മിറ്റി

ജനിച്ച മണ്ണിൽ ജീവിക്കാൻ വേണ്ടി പോരാടുന്ന പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സിപിഐഎം അച്ചൂരാനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. 150 ഓളം വരുന്ന വീടുകളിലാണ് സദസ്സ് സംഘടിപ്പിച്ചത്, പെരുന്നാൾ നമസ്കാരത്തിന് ശേഷം കുടുംബാഗങ്ങളുമായി വീടുകളിൽ “പാലസ്തീൻ ജനതക്ക് ഐക്യദാർഢ്യം” എന്ന പ്ലക്കാർഡുകൾ ഉയർത്തിയത് വേറിട്ട കാഴ്ച്ചയായി. പാലസ്തീൻ ജനതയ്ക്കു നേരെ ഇസ്രയേൽ സേനയുടെ അതിക്രമം തുടർന്നുകൊണ്ടിരിക്കയാണ്. പാലസ്തീൻ ജനതയ്ക്കു നേരെ നടക്കുന്ന അതിക്രമങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി അച്ചൂരാനം ലോക്കൽ സെക്രട്ടറി കെ.ജെറീഷ് അറിയിച്ചു. സി പി എം ജില്ലാകമ്മിറ്റി അംഗം എം.സൈദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.സി പ്രസാദ്, കെ.എ.മനോജ്, ലോക്കൽ സെക്രട്ടറി കെ.ജെറീഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.കെ ഗോവിന്ദൻ, എം.കെ മണി, എൻ.ചന്ദ്രൻ, കെ.വി ഗിരീഷ്, വി സുരേഷ്, എ.ഇന്ദിര, പി.എൻ.വിമല, സി. ചേക്കു, സലീം എന്നിവർ വീടുകളിൽ പങ്കാളികളായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *