April 27, 2024

ലോക്ക് ഡൗൺ ലംഘനം; ഇന്നലെ രജിസ്റ്റർ ചെയ്തത് 19 കേസുകൾ

0
ലോക്ക് ഡൗൺ ലംഘനം; ഇന്നലെ രജിസ്റ്റർ ചെയ്തത് 19 കേസുകൾ

കൽപ്പറ്റ: ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ 19 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ല പോലീസ് മേധാവി അർവിന്ദ് സുകുമാർ  അറിയിച്ചു. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെതിരെ ഇന്നലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 19 കേസുകൾ രജിസ്റ്റർ ചെയ്തു. ശരിയായ വിധം മാസ്ക് ധരിക്കാത്തതിന് 80 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 62 പേർക്കെതിരെയും പിഴ ചുമത്തിയിട്ടുണ്ട്. വ്യക്തമായ കാരണമില്ലാതെ അനാവശ്യമായി റോഡിലിറങ്ങിയ വാഹനങ്ങൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ജില്ലയിൽ ഇന്നലെ ഒരു പോലീസ് ഉദ്യോഗസ്ഥനു കോവിഡ് പോസ്റ്റിവായിട്ടുണ്ട്. ജില്ലയിൽ കോവിഡ് രോഗ ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റ് കൂടുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും അനാവശ്യമായി വാഹനങ്ങളുമായി പുറത്തു ഇറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *