May 14, 2026

കോവിഡ് രോഗികൾ ദുരിതത്തിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് രോഗികൾ ദുരിതത്തിൽ
  മാനന്തവാടിയിൽ ആദിവാസികളായ കോവിഡ് രോഗികൾ  ദുരിതത്തിൽ. അടിസ്ഥാന സൗകര്യം പോലുമില്ലാത്ത നിരീക്ഷണ കേന്ദ്രത്തിൽ ഇന്നലെ രാത്രി നിലത്ത് പായവിരിച്ച് കഴിഞ്ഞത് പതിനെട്ട് ആദിവാസി രോഗികൾ. മാനന്തവാടി വരടിമൂല കോളനിയിൽ നിന്നും രോഗം സ്ഥിരീകരിച്ച  ആദിവാസികൾക്കാണ് ദുർഗതി. കോവിഡ് കെയർ സെന്ററുകളിൽ എത്തിക്കുന്ന രോഗികൾക്ക് ബെഡും മറ്റ് സൗകര്യങ്ങളും  ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. രോഗികൾ ഇന്നലെ കഴിഞ്ഞത്  നിരീക്ഷണ കേന്ദ്രത്തിലെ  നേഴ്സറി ക്ലാസ് മുറിയിൽ. രോഗികളിൽ ചിലർ നഴ്സറി കുട്ടികൾക്കുള്ള ഫർണിച്ചറിൽ കിടന്ന് രാത്രി കഴിച്ചുകൂട്ടി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *