April 26, 2024

കർണാടക നിർമ്മിത വിദേശമദ്യം പിടികൂടി

0
Img 20210514 Wa0019.jpg
കർണാടക നിർമ്മിത വിദേശമദ്യം പിടികൂടി


കാര്യമ്പാടി കാണ്ണാശുപത്രിക്ക് സമീപത്ത് നിന്ന് കർണാടക നിർമ്മിത വിദേശമദ്യം പിടികൂടി. എക്സെെസ് എൻ ഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കാേട്ടിക് സ്പെഷ്യൽ സ്വാഡ് നടത്തിയ പരിശോധനയിലാണ് കാര്യമ്പാടി – കേണിച്ചിറ റോഡിൽ, കാര്യമ്പാടി കാണ്ണാശുപത്രിക്ക് സമീപത്തെ വീടിന് മുൻവശം 3 ലിറ്റർ കർണാടക നിർമ്മിത വിദേശമദ്യം പിടികൂടിയത്. വിദേശമദ്യം കൈവശം വച്ചതിന് വിളക്കുമൂല വീട്ടിൽ വി.വി. വിനീഷിനെതിരെ അബ്കാരി കേസ്‌ രജിസ്റ്റർ ചെയ്ത് മേൽനടപടിക്കായി കോടതിയിൽ ഹാജരാക്കി. സർക്കിൾ ഇൻസ്‌പെക്ടർ സജിത്ത് ചന്ദ്രൻ, പ്രിവന്റീവ് ഓഫീസർ ജി. അനിൽ കുമാർ, സി ഇ ഒ മാരായ സി.ഡി. സാബു, സനൂപ്, ജിതിൻ, വുമൺ സി ഇ ഒ ജലജ എന്നിവർ എക്സെെസ് സംഘത്തിലുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *