May 6, 2026

ലൈഫ് മിഷൻ പദ്ധതിയിൽ വീടിനുള്ള അപേക്ഷ പഞ്ചായത്ത് അധികൃതർ നിരസിച്ചതായി പരാതി

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: തൊണ്ടര്‍നാട് പഞ്ചായത്ത് പതിച്ച് നല്‍കിയ നാല് സെന്റ് ഭൂമിയില്‍ വീടനുവദിക്കണമെന്ന് കാണിച്ച് കൂലി തൊഴിലാളിയായ താന്‍ നല്‍കിയ അപേക്ഷ തള്ളിക്കളഞ്ഞതായി കോറോത്തെ റ്റി.വൈ ബേബി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അര്‍ഹതയുള്ള തന്നെപ്പോലുള്ളവരെ ഒഴിവാക്കി സാമ്പത്തികമായി മെച്ചപ്പെട്ട് നില്‍ക്കുന്ന പലരെയും ഉള്‍പ്പെടുത്തിയാണ് പഞ്ചായത്ത് ലൈഫ് മിഷന്‍ പട്ടിക ഉണ്ടാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ലിസ്റ്റില്‍ തന്നെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പഞ്ചായത്തിനോട് കലക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ കലക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് പറഞ്ഞ് വീണ്ടും തന്നെ പുറത്താക്കുകയാണുണ്ടായതെന്നും ബേബി ആരോപിച്ചു. പഞ്ചായത്ത് പതിച്ചുകൊടുത്ത സ്ഥലം ചിലര്‍ ചേര്‍ന്ന് വില്‍പന നടത്തുകയാണെന്നും ബേബിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഭാര്യ ഷൈബി, അയല്‍വാസി ബേബി വീട്ടാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *