ലോക ക്ഷയരോഗ ദിനം: മത്സരങ്ങള്‍ നടത്തുന്നു
ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് ജില്ലാ ടി.ബി. സെന്ററിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 21ന് സ്കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരവും പോസ്റ്റര്‍ രചന മത്സരവും നടത്തുന്നു. മാനന്തവാടി ജില്ലാ ടി. ബി. സെന്ററില്‍ രാവിലെ 11 മുതല്‍ 12 വരെ ക്വിസ് മത്സരവും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.30 വരെ പോസ്റ്റര്‍ രചന മത്സരവും നടത്തും.
ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി 'ഗോത്രവര്‍ഗ മേഖലയില്‍ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം സാധ്യതകള്‍' എന്ന വിഷയത്തിലും കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി 'ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം യുവജന നേതൃത്വം' എന്ന വിഷയത്തിലും ഉപന്യാസ മത്സരം നടത്തുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജില്ലാ ടി.ബി. ഓഫീസര്‍, ജില്ലാ ടി.ബി.സെന്റര്‍, മാനന്തവാടി എന്ന വിലാസത്തിലോ dtokewyd@rntcp.orgലോ മാര്‍ച്ച് 22നകം സൃഷ്ടികള്‍ അയക്കണം.





Leave a Reply