വാഹന പരിശോധന: വയനാട്ടിൽ 129 പേര്‍ക്കെതിരെ കേസ്
വയനാട് ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ ആര്‍.ടി.ഒ. ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തി. 129 വാഹനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ടാക്‌സ് അടയ്ക്കാത്തതിന് രണ്ടും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതിന് ആറും ഹെല്‍മെറ്റ് ഉപയോഗിക്കാതിരിക്കുക, ബൈക്കില്‍ മൂന്ന് പേരെ കയറ്റുക, ബൈക്ക് അമിത വേഗതയില്‍ ഓടിക്കുക തുടങ്ങിയവയ്ക്ക് 28 കേസുകളും ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് എട്ടും അമിതഭാരം കയറ്റിയതിന് പതിനൊന്നും അപകടകരമായി ഓടിച്ചതിന് ഒന്‍പതും എയര്‍ഹോണ്‍ ഉപയോഗിച്ചതിന് എട്ടും എന്നിങ്ങനെ 129 കേസുകളില്‍ നിന്ന് 44600 രൂപ പിഴ ഈടാക്കി. പരിശോധന ഇനിയും തുടരുമെന്ന് ആർ.ടി.ഒ. അറിയിച്ചു.





Leave a Reply