സാംസ്കാരിക മേഖലയിലെ സിപിഎം ഫാസിസം അവസാനിപ്പിക്കണം: പ്രദീപ് പയ്യന്നൂര്‍
കല്‍പ്പറ്റ: സാംസ്കാരിക മേഖലയിലെ സിപിഎം ഫാസിസം അവസാനിപ്പിക്കണമെന്ന് സംസ്കാര സാഹിതി സംസ്ഥാന വൈസ് ചെയര്മാന് പ്രദീപ് പയ്യന്നൂര്‍. സംസ്കാര സാഹിതി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വലതുപക്ഷ സാസ്കാരിക പ്രവര്‍ത്തനത്തെ സിപിഎം ഭയക്കുന്നതിനു ഉദാഹരണമാണ് ഷുഹൈബ് വധം. കല-സാഹിത്യ മേഖലയിലുള്ളവര്‍ ചുവപ്പുഭീകരതയ്ക്കെതിരെ പരസ്യപ്രതികരണത്തിനു തയാറാകണമെന്ന് പ്രദീപ് പറഞ്ഞു.
നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ 31നകം പൂര്‍ത്തിയാക്കാനും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും തീരുമാനിച്ചു. ജില്ലാ ചെയര്മാന് സുരേഷബാബു വാളല്‍ അധ്യക്ഷത വഹിച്ചു. ജിതേഷ്, പി. വിനോദ്കുമാര്‍, ആയിഷ പള്ളിയാല്‍, എം.വി. രാജന്, ജോഷി കുരീക്കാട്ടില്‍, ഏബ്രഹാം കെ. മാത്യു, കെ.ജെ. ജോസഫ്, സി.വി. നേമിരാജന്‍, സുന്ദര്‍രാജ് എടപ്പെട്ടി, വിനോദ് തോട്ടത്തില്‍, സലിം ആലക്കുന്ന്, കെ.കെ. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply