May 2, 2026

പുരോഗമന പ്രസ്ഥാനത്തിന്റെ എൺപതാം വാർഷികം: സെമിനാർ 24-ന് കൽപ്പറ്റ ടൗൺ ഹാളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള സംസ്ഥാന സാംസ്കാരിക വകുപ്പും ചെറുകാട് സ്മാരക ട്രസ്റ്റും  സംയുക്തമായി സംഘടിപ്പിക്കുന്ന പുരോഗമന പ്രസ്ഥാനത്തിന്റെ എൺപതാം വാർഷികം മാർച്ച് 24-ന് രാവിലെ 10 മണിക്ക് കൽപ്പറ്റ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ജില്ലാതല സെമിനാർ സി.കെ. ശശീന്ദ്രൻ  എം.എൽ.എ. ഉദ്ഘാടനം ചെയ്യും .സ്വാഗത സംഘം ചെയർമാൻ എം. മധു അധ്യക്ഷത വഹിക്കും' . പുരോഗമന സാഹിത്യ പ്രസ്ഥാനവും ആധുനിക കേരളവും എന്ന വിഷയത്തിൽ കരിവള്ളൂർ മുരളി , ദേശീയതയുടെ സംഘർഷങ്ങൾ എന്ന വിഷയത്തിൽ കെ.ഇ. എൻ. കുഞ്ഞമ്മദ്, എഴുത്ത്, പ്രതിരോധം, രാഷ്ട്രീയം എന്ന വിഷയത്തിൽ കെ.പി. രമണൻ മാസ്റ്റർ എന്നിവർ സംസാരിക്കും. ജോസ് പാഴൂക്കാരൻ രചിച്ച കാപ്പി മൂപ്പന്റെ കടറിവുകൾ എന്ന പുസ്തകത്തിന്റെ പുതിയ എഡിഷന്റെ പ്രകാശനം ഇതോടനുബന്ധിച്ച് നടക്കും . 
കേരള കലാമണ്ഡലത്തിന്റെ ശതമോഹനം മോഹിനിയാട്ട ശില്പശാലയും അവതരണവും ഉണ്ടായിരിക്കും. കലാമണ്ഡലം റെസി ഷാജി ദാസ്, കലാമണ്ഡലം അക്ഷര ബിജീഷ് എന്നിവർ നേതൃത്വം നൽകും. ജില്ലയിലെ ഗ്രന്ഥശാല പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥിക തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ സെമിനാറിൽ പങ്കാളികളാവും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *