May 16, 2024

കേരളം കീഴാറ്റൂരിലേക്ക് .. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി കീഴാറ്റൂർ ഐക്യദാർഢ്യ മാർച്ച് 24-ന്.

0
Img 20180321 120810
കൽപ്പറ്റ: കീഴാറ്റൂരിൽ നെൽവയൽ സംരക്ഷിക്കുന്നതിന് വയൽക്കിളികൾ നടത്തുന്ന സമരത്തിനും 25-ന് നടത്തുന്ന കീഴാറ്റൂർ മാർച്ചിനും ഐക്യദാർഢ്യം പ്രാഖ്യാപിച്ച്  പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി 24-ന് വയനാട്ടിൽ നിന്ന് കീഴാറ്റു രിലേക്ക്    മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് കൽപ്പറ്റയിൽ നിന്ന് ചെയർപേഴ്സൺ സുലോചന രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യു .. കണ്ണൂർ ജില്ലയിൽ  25-ന് മാർച്ച് എത്തും .ഉച്ചക്ക് 2 ന് തളിപറമ്പിൽ നിന്ന് കീഴാറ്റൂരിലേക്ക്  മാർച്ച് നടക്കും.

     അന്നം തരുന്ന നെൽ വയലിന് വേണ്ടി മണ്ണിലദ്ധ്വാനിച്ചുണ്ടാക്കുന്ന കാർഷിക വിളകൾക്ക് വേണ്ടി നാടിന്റെ വിശപ്പ് മാറ്റുന്ന കർഷക വർഗ്ഗത്തിന്റെ മൗലിക അവകാശത്തിന് വേണ്ടി ഐതിഹാസികമായ സമരം ചെയ്ത മഹാരാഷ്ട്രയിലെ കർഷകരുടെ വർഗ്ഗ ബോധത്തോടെ കീഴാറ്റൂരിലെ കർഷകരുടെ സമരത്തെയും സർക്കാർ കാണണം . 
     
     പരിസ്ഥിതിയെ നശിപ്പിക്കുന്ന ഖനന നിയമങ്ങൾക്കും  നിയമവിരുദ്ധമായ  മരം വെട്ടിനും  വയലും തണ്ണീർത്തടങ്ങയും മണ്ണിട്ട് നികത്തുന്ന വികസന അജൻഡകൾക്കും  എതിരെ പ്രതികരിക്കേണ്ടത് എല്ലാവരുടെയും കടമയാണന്ന്  ഭാരവാഹികൾ പറഞ്ഞു. 
   കേരളത്തിന്റെ മുഖ്യ മന്ത്രി നിയമസഭയിൽ പോലും നുണ പറയുകയാണന്ന് ഇവർ ആരോപിച്ചു. കെ.വി.പ്രകാശൻ, പി.ടി.പ്രമോദ്, ബഷീർ ആനന്ദ് ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *