April 24, 2026

കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങുമായി ഓട്ടോ ഡ്രൈവര്‍മാര്‍

0
IMG-20210919-WA0064.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: കോവിഡ് ബാധിച്ച് പ്രതിസന്ധിയില്‍ കഴിയുന്ന സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണക്കിറ്റുകളെത്തിച്ച് കാവുംമന്ദം ടൗണിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി. ഓട്ടോ ഡ്രൈവര്‍മാരുടെ പ്രതിനിധികള്‍ക്ക് ഭക്ഷണക്കിറ്റ് കൈമാറി തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി വിതരണം ഉദ്ഘാടനം ചെയ്തു. വ്യാപാരി യൂത്ത് വിങ് സംസ്ഥാന പ്രസിഡന്‍റ് ജോജിന്‍ ടി ജോയി മുഖ്യാതിഥിയായി. പി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രവി കല്ലങ്കാരി, രതീഷ് ബാബു, അർജുൻ അപ്പു, രഞ്ജിത് കോട്ടക്കുന്ന്, ബെന്നി ചെറുമല, ഹംസ കാലികുനി, കേളു ചെമ്പോക്കണ്ടി, കെ എച്ച് റഹീം, മോനുട്ടന്‍ ചെന്നലോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *