ആദിവാസി കോളനികൾ കേന്ദ്രീകരിച്ചു മദ്യവിൽപ്പന നടത്തിയ ആൾ പിടിയിൽ; 17.280 ലിറ്റർ കർണ്ണാടക നിർമ്മിത മദ്യവും പിടിച്ചെടുത്തു

മാനന്തവാടി: ആദിവാസി കോളനികൾ കേന്ദ്രീകരിച്ചു മദ്യവിൽപ്പന നടത്തിയ ആൾ എക്സൈസ് പിടിയിൽ. നരിക്കൽ സൂര്യനിവാസിൽ സജിത്ത് പ്രസാദ് (38)നെ അറസ്റ്റ് ചെയ്തു. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജി രാധാകൃഷണനും സംഘവും രഹസ്യവിവരത്തിനെ തുടർന്ന് തോൽപ്പെട്ടി നരിക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ രണ്ട് പെട്ടികളിലായി വിൽപ്പനക്ക് വേണ്ടി സൂക്ഷിച്ച 17.280 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശമദ്യം…

ഇരട്ടക്കൊലക്കേസ് പ്രതി; നിഗൂഢതകളുടെ രാജകുമാരനോ ??? പോലിസ് ഇൻസ്പെക്ടറുടെ കുറിപ്പ് വായിക്കാം.

ഇരട്ടക്കൊലക്കേസ് പ്രതി; നിഗൂഢതകളുടെ രാജകുമാരനോ ???  പോലിസ് ഇൻസ്പെക്ടറുടെ കുറിപ്പ് വായിക്കാം. വയനാട് ജില്ലയെ  ' നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു.. ജില്ലാ പോ 'Iലീസിന്റെ ഏറ്റവും അഭിമാനകരമായ നേട്ടം. വൃദ്ധ ദമ്പതികളുടെ കൊലപാതകം നടന്ന് 96 ദിവസം കഴിഞ്ഞപ്പോഴാണ് അറസ്റ്റ്.. യാതൊരു വിധ സൂചനകളുമില്ലാതെ നടന്ന കൊലപാതകമായതിനാൽ പോലീസിന് ഏറെ…

ലൈഫ് മിഷൻ പദ്ധതി : ഇരുനൂറ് വീടുകളുടെ കൂടി പൂർത്തീകരണ പ്രഖ്യാപനം നടത്തി മാനന്തവാടി നഗരസഭ

മാനന്തവാടി: സംസ്ഥാന സർക്കാറിൻ്റെ നൂറ്ദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിൽ പൂർത്തീകരിച്ച പതിനായിരം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭ തലത്തിലും ഗൃഹപ്രവേശനവും പ്രഖ്യാപന ചടങ്ങും സംഘടിപ്പിച്ചു. നഗരസഭയിലെ മുദ്രമൂല പത്താം ഡിവിഷനിൽ ജനീഷ് കെ.വി യുടെ വീട്ടിൽ വച്ച് ഗൃഹനാഥ ഉഷ പുത്തൻപുരയിലും നഗരസഭ ചെയർപേഴ്സൺ സികെ രത്നവല്ലിയും പാലു കാച്ചി…

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതൽ സ്‌കൂളുകള്‍ തുറക്കും

സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഒന്നു മുതല്‍ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകള്‍ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍…

ഫലവൃക്ഷത്തെ വിതരണോദ്ഘാടനം ടി.സിദ്ധിഖ് എം.എൽ.എ നിർവഹിച്ചു

അമ്പലവയൽ: :ആറളം ഫാമില്‍ നിന്ന് വിതരണത്തിനെത്തിച്ച തെങ്ങ്, മാംഗോ (ഗ്രാഫ്റ്റ് ), സപ്പോട്ട (ഗ്രാഫ്റ്റ്), ഫിലോസാന്‍ (ഗ്രാഫ്റ്റ്), സീതാഫ്രൂട്ട്, റംബുട്ടാന്‍, നാരകം എന്നീ ഇനം ഫലവൃക്ഷ തൈകളുടെ കിറ്റ് വിതരണോദ്ഘാടനം അഡ്വ. ടി. സിദ്ദിഖ് എം. എല്‍. എ. നിര്‍വഹിച്ചു. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ (ആര്‍. കെ. ഐ – 2020-21) ഉള്‍പ്പെടുത്തി ജില്ലാ…

ലൈഫ് മിഷന്‍ പദ്ധതി: വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം താക്കോൽദാന ചടങ്ങും നിർവഹിച്ചു

തൊണ്ടര്‍നാട് : സംസ്ഥാന സര്‍ക്കാറിന്റെ നൂറ്ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷന്‍ പദ്ധതി മുഖേന തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ദാനച്ചടങ്ങും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് അംബിക ഷാജി അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ശങ്കരന്‍…

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയവരുടെ ക്വാറന്റൈന്‍ കുടുംബശ്രീ നീരീക്ഷിക്കും

കൽപ്പറ്റ: ജില്ലയില്‍ ആര്‍ ടി പി സി ആര്‍ ടെസ്റ്റിനു വിധേയരായി ഫലം കാത്തിരിക്കുന്നവരുടെ ക്വാറന്റ്റൈന്‍ ഇനി മുതല്‍ കുടുംബശ്രീ നീരീക്ഷിക്കും. ടെസ്റ്റ് നടത്തിയവര്‍ ഫലം വരുന്നതിന് മുന്‍പായി യാതൊരു ശ്രദ്ധയുമില്ലാതെ കറങ്ങി നടക്കുന്നത് രോഗ വ്യാപനം കൂട്ടുമെന്നതിനാലാണ് പ്രതിരോധ നടപടികള്‍ കര്‍ക്കശമാക്കുന്നത്. ജില്ലാ കളക്ടര്‍ എ .ഗീതയുടെ അധ്യക്ഷതയില്‍ കളക്ടറ്റേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം…

നെല്ലിയമ്പം ഇരട്ട കൊലപാതകം; ദുരൂഹതകൾ ബാക്കി, സംശങ്ങൾക്ക് ഉത്തരം കിട്ടാതെ നാട്ടുകാർ…..!

പനമരം: ഇരട്ട കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് പിടികൂടിയെങ്കിലും ദുരൂഹത ബാക്കി നിൽക്കുന്നു. ജനങ്ങളുടെ നിരവധി സംശയങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കേണ്ടതുണ്ട്. കൊലപാതകം നടന്ന് മൂന്നു മാസമായിട്ടും കാണാമറയത്ത് ആയിരുന്ന ആളാണ് ഒടുവിൽ പിടിയിലായത്. കൊലപാതകം നടന്ന വീട്ടിൽ നിന്നും ഏകദേശം 250 മീറ്റർ മാത്രം അകലത്തിലാണ് അർജുന്റെ വീട്‌ അഞ്ചുലക്ഷത്തോളം ഫോൺകോളുകൾ പരിശോധിച്ചിട്ടും…

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2626, തൃശൂര്‍ 2329, കോഴിക്കോട് 2188, തിരുവനന്തപുരം 2050, പാലക്കാട് 1775, മലപ്പുറം 1596, കൊല്ലം 1342, കണ്ണൂര്‍ 1119, കോട്ടയം 1013, ആലപ്പുഴ 933, പത്തനംതിട്ട 831, ഇടുക്കി 708, വയനാട് 452, കാസര്‍ഗോഡ് 363 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

വയനാട് ജില്ലയില്‍ 452 പേര്‍ക്ക് കൂടി കോവിഡ്; 450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.5

വയനാട് ജില്ലയില്‍ ഇന്ന് (18.09.21) 452 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 610 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.5 ആണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 450 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111331 ആയി. 102602…