മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി സർവീസ് സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി

മീനങ്ങാടി: മാനികാവ് നവോദയ സ്കൂൾ അദ്ധ്യാപന നിയമനത്തിൽ കോഴ വാങ്ങിയതിനെ തുടർന്നു സി പി ഐ എം അച്ചടക്ക നടപടി സ്വീകരിച്ച മീനങ്ങാടി സർവീസ് സഹകരണ ബേങ്ക് സെക്രട്ടറിയെ പുറത്താക്കണമെന്നു ആവശ്യപ്പെട്ട് മീനങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്തത്തിൽ മീനങ്ങാടി സർവിസ് സഹകരണ ബാങ്കിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് വി എം…

സി.പി.എമ്മിന്റെ സമുദായ സ്‌നേഹം അപകടകരം: കെ.എം ഷാജി

കൽപ്പറ്റ: മുസ്ലിം സ്വത്വരാഷ്ട്രീയത്തെ തകർത്ത് ഒന്നിനും കൊള്ളാത്ത വ്യക്തിബോധവും, സ്വത്വബോധവുമില്ലാത്ത മുസ്ലിംകളെ സൃഷ്ടിക്കാനാണ് കേരളത്തിൽ സി.പി.എം ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പറഞ്ഞു. വയനാട് ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വത്വരാഷ്ട്രീയത്തിന്റെ നന്മകളെ കൃത്യമായി പ്രയോഗിക്കുകയും, ബഹുസ്വര സമൂഹത്തിലെ ഇതരർക്ക് അസ്വസ്ഥതയില്ലാതെ സ്വസമുദായത്തിന്റെ…

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ പടിഞ്ഞാറത്തറ വില്ലേജ്, പാണ്ടം കോട് ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (ബുധൻ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ മെയിൻ്റനൻസ് ജോലികൾ നടക്കുന്നതിനാൽ നാളെ (ബുധൻ) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വട്ടക്കാവ്പുഴക്കൽ,…

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു

വെള്ളമുണ്ട: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ഒഴുക്കൻമൂല മൂൺ ലൈറ്റ് വേവിൻ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അബ്ദുള്ള കണിയാങ്കണ്ടി അധ്യക്ഷത വഹിച്ചു. ഇ.ടി. ജോൺസൺ, സി.വി.ഷിബു. കെ.ടി. സുഭാഷ് ,പി.ടി.ബാബു, ലിജോ തോമസ് എന്നിവർ പ്രസംഗിച്ചു.  വെള്ളമുണ്ട…

ഹാരിസൺസ് കേസ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഭൂരഹിതരുടെ കൂട്ട ധർണ്ണ

തിരുവനന്തപുരം: ഹാരിസൺസ് കേസ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഭൂരഹിതരുടെ കൂട്ട ധർണ്ണ സെക്രട്ടറിയേറ്റിന് മുന്നിൽ ഒക്ടോബർ 12 ന് നടക്കും. വ്യാജ രേഖകളുടെ പിൻബലത്തിൽ പതിനായിരക്കണക്കിന് ഏക്കർ ഭൂമി കൈവശപ്പെടുത്തിയ ഹാരിസൺസ് കമ്പനിക്കെതിരെ വ്യാജരേഖകൾ നിർമ്മിച്ചതിനും ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് ഭൂമി വില്പന നടത്തിയതിനും എതിരെ മുൻ റവന്യു വകുപ്പ് സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരൻ…

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി നാളെ ജില്ലയില്‍

കല്‍പ്പറ്റ: കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി നാളെ ജില്ലയില്‍ (സെപ്റ്റംബര്‍ 29). കെ പി സി സി പ്രസിഡന്റായതിന് ശേഷം ആദ്യമായി ജില്ലയിലെത്തുന്ന സുധാകരന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ കവാടമായ ലക്കിടിയില്‍ വച്ച് സ്വീകരണം നല്‍കും. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെ നേതൃത്വത്തില്‍…

കോവിഡ് ടെസ്റ്റിനു ശേഷം നിരീക്ഷണത്തില്‍ കഴിയാത്ത 15 പേര്‍ക്കെതിരെ കേസ്

കൽപ്പറ്റ: കോവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാതെ പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ വയനാട് ജില്ലാ ഭരണകൂടം പോലീസ് മുഖേന നടപടി സ്വീകരിച്ചു തുടങ്ങി. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ നടപടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 15 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു.  ജില്ലയിലെ ഏത് സെന്ററില്‍ നിന്നു ടെസ്റ്റ് ചെയ്താലും യഥാസമയം ആ…

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

വയനാട് ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ്; 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.79

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (28.09.21) 230 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 615 പേര്‍ രോഗമുക്തി നേടി. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 228 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.79 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115907 ആയി.…

സര്‍പ്പഞ്ച് സംവാദ് സംഘടിപ്പിച്ചു

കൽപ്പറ്റ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി സര്‍പ്പഞ്ച് സംവാദ് സംഘടിപ്പിച്ചു. ചടങ്ങില്‍ ജില്ല വികസന കമ്മീഷണര്‍ ജി. പ്രിയങ്ക അധ്യക്ഷത വഹിച്ചു. ജില്ലയിലെ 23 വില്ലേജുകള്‍ ഒക്‌ടോബര്‍ 2 നകം ഒ.ഡി.എഫ് പ്ലസ്സായി പ്രഖ്യാപിക്കുന്നതിന് യോഗത്തില്‍ തീരുമാനിച്ചു. വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മ സേനകളുടെ ശാക്തീകരണം…