കൽപ്പറ്റ: വിലവിവരപ്പട്ടിക പ്രദര്‍ശനം കര്‍ശനമാക്കും

കൽപ്പറ്റ: ജില്ലയിലെ പലചരക്ക് കട, പച്ചക്കറി, മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ വിജിലന്‍സ് സമിതി യോഗത്തില്‍ തീരുമാനമായി. പരിശോധനക്കായി നോഡല്‍ ഓഫീസര്‍മാരായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ നിയോഗിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ അറിയിക്കുന്നതിനുള്ള ഫോണ്‍ നമ്പറുകള്‍:  വൈത്തിരി താലൂക്ക് – 04936 2555222, 9188527405. സുല്‍ത്താന്‍…

കൽപറ്റ: കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു.

കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരിയിൽ ജില്ലാ സെക്രട്ടറി റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ലിജോജോണി, നിധിൻ കെ.വൈ, അഹ്നസ് കെ.ബി എന്നിവർ സംസാരിച്ചു. മാനന്തവാടിയിൽ ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാൻസിസ്, കൽപ്പറ്റയിൽ സി.കെ.ശശീന്ദ്രൻ, വൈത്തിരിയിൽ എം.വി.വിജേഷ്, പുൽപ്പള്ളിയിൽ ഷിജിഷിബു, പനമരത്ത് കെ.മുഹമ്മദലി…

കൽപ്പറ്റ: ബി.വോക് വിദ്യാർത്ഥികളുടെ ഭാവിയെ തുലാസിലിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

റിപ്പോർട്ട്: അനില ഷാജി കൽപ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 2018-2021 അധ്യായന വർഷം ആരംഭിച്ച 3 വർഷ ഡിഗ്രി കോഴ്സ് ആയ ബി.വോക് അധ്യായന വർഷ കരിക്കുലം അനുസരിച്ച് പൂർത്തിയായിരിക്കുകയാണ്. എന്നാൽ ബി വോക് വിദ്യാർഥികളുടെ പല സെമസ്റ്റർ പരീക്ഷകൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. നടത്തിയ പല സെമസ്റ്റർ പരീക്ഷകളുടെയും ഫലം പ്രഖ്യാപിക്കാനും യൂണിവേഴ്‌സിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ല.…

കൽപ്പറ്റ: നാഷണല്‍ ലോക് അദാലത്ത് മാറ്റിവെച്ചു

മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി കോടതി കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 11 ന് നടത്താനിരുന്ന നാഷണല്‍ ലോക് അദാലത്തും, അതോടനുബന്ധിച്ച് മജിസ്‌ട്രേറ്റ് കോടതികളില്‍ നടത്താനിരുന്ന സ്‌പെഷ്യല്‍ സിറ്റിംങും മാറ്റിവെച്ചതായി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

ബത്തേരി: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ ഐ സി ബാലകൃഷ്ണൻ എം എൽ എ മുഖ്യമന്ത്രിക്ക് കത്തയച്ചു

സുൽത്താൻ ബത്തേരി: മുട്ടിൽമരം മുറിക്കേസ് അന്വേഷിക്കുന്ന ഡി വൈ എസ് പി വി വി ബെന്നിയെ സ്ഥലം മാറ്റിയതിനെതിരെ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തയച്ചു. അന്വേഷണ ഉദ്യോസ്ഥനെ സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടന്നും കത്തിൽ പറയുന്നു. സമർത്ഥനായ ഉദ്യോഗസ്ഥൻ്റെ സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മലപ്പുറം തിരൂരിലേക്കാണ് സ്ഥലംമാറ്റം. മുട്ടിൽമരം…

അമ്പലവയൽ: കുരുമുളക് തൈകൾ വിൽപ്പനയ്ക്ക്

അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നാഗപതി രീതിയിൽ വേരുപിടിപ്പിച്ച കുരുമുളക് തൈകൾ വിൽപ്പനയ്ക്ക് ഒരുക്കിയിരിക്കുന്നു. 3 മുതൽ 5 ഇലകളോട് കൂടിയ പന്നിയൂർ 5, പന്നിയൂർ 8 എന്നീ ചെടികളാണ് കൂട് ഒന്നിന് 25 രൂപ നിരക്കിൽ തയ്യാറാക്കിയിരിക്കുന്നത്. തൈകൾ ആവശ്യമുള്ളവർ വടുവൻചാൽ റോഡിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തെ സമീപിക്കുക.

തരുവണ: ഫലവൃക്ഷ തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്തു

റീബില്‍ഡ് കേരള ഇനിഷേറ്റീവില്‍ ഉള്‍പ്പെടുത്തി മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മണ്ണ്,ജല,ജൈവ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈകളുടെ വിതരണം എം എല്‍ എ, ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.ടെവക,വെള്ളമുണ്ട പഞ്ചായത്തുകളിലുള്‍പ്പെട്ട വെട്ട്‌തോട് നീര്‍ത്തടത്തില്‍ ഉള്‍പ്പെടുന്ന 1500 കുടുംബങ്ങള്‍ക്കാണ് ഏഴ് ഇനങ്ങളില്‍പെട്ട ഫലവൃക്ഷതൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.തെങ്ങ്,റംബുട്ടാന്‍,മാവ്,നെല്ലി,ചാമ്പ,ഞാവല്‍,ഫിലോസാന്‍ എന്നീ തൈകളാണ് ഓരോ കുടുംബത്തിനും നല്‍കുന്നത്.വാട്ടര്‍ ഷെഡ്ഡ്…

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

29,209 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 2,36,345; ആകെ രോഗമുക്തി നേടിയവര്‍ 40,50,665 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124,…

കൽപ്പറ്റ: മുന്‍ സാക്ഷരതാ പ്രവര്‍ത്തക ശ്രീദേവി അന്തര്‍ജ്ജനത്തെ ആദരിച്ചു

സാക്ഷരതാമിഷനും, പത്മപ്രഭാ ഗ്രന്ഥാലയവും സംയുക്തമായി മുന്‍കാല സാക്ഷരതാ പ്രവര്‍ത്തക പി.ശ്രീദേവി അന്തര്‍ജ്ജനത്തെ ആദരിച്ചു.. തൊണ്ണൂറു കളില്‍ മേറ്റടി വായനശാല കേന്ദ്രീകരിച്ച് ധാരാളം പേരെ അക്ഷരം പഠിപ്പിച്ച് വായനയിലും എഴുത്തിലും കൈ പിടിച്ച് നടത്തിയ വ്യക്തിയാണ് ശ്രീദേവി അന്തര്‍ജ്ജനം. അമ്യത ബാബു ഉപഹാരം നല്‍കി. ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, ഗ്രന്ഥാലയം പ്രസിഡന്റ്…

മാനന്തവാടി: ആതിരയുടെ പുതിയ സിനിമ “2 ഫേസ് ” ടീസർ പുറത്തിറങ്ങി

മാനന്തവാടി: സിനിമാ മേഖലയിലെ നവാഗതയായ മാനന്തവാടി സ്വദേശിനി ആതിര കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്തിറങ്ങി. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഇറങ്ങുന്ന ഒരു ലോകോത്തര ആക്ഷൻ ചലച്ചിത്രം ബോളിവുഡ് ആക്ഷൻ സിനിമയോട് കിടപിടിക്കുന്ന സിനിമ റ്റീസർ ചിത്രീകരണ മികവുമായി ശ്രദ്ധേയമാകുന്നു. ശരത് ലാൽ നേമിഭുവൻ സംവിധാനവും ആതിര വയനാട് കഥയും തിരക്കഥയും നിർവഹിക്കുന്ന…