ആസാദി കാ അമൃത് മഹോത്സവ് ; കൽപ്പറ്റ നഗരസഭയിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി

കൽപ്പറ്റ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റ 75-ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി 26.09. 2021 മുതല്‍ ഒരാഴ്ച്ച കാലം നീണ്ട് നില്‍ക്കുന്ന വിവിധ ആഘോഷ പരിപാടികള്‍ക്ക് കല്‍പ്പറ്റ നഗരസഭയില്‍ തുടക്കമായി. ഇന്ന് രാവിലെ 11 മണിക്ക് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വെച്ച് നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചുകൊണ്ടാണ് പരിപാടി തുടക്കം കുറിച്ചത്. നഗരസഭയിലെ ഏറ്റവും മികച്ച ശുചീകരണ…

സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623, വയനാട് 502, കാസര്‍ഗോഡ് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്.…

വയനാട് ജില്ലയില്‍ 502 പേര്‍ക്ക് കൂടി കോവിഡ് ;8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21

വയനാട് ജില്ലയില്‍ ഇന്ന് (26.09.21) 502 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 968 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.21 ആണ്. 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 115391 ആയി. 108604…

നാളെ (സെപ്തംബർ 27) കെ.എസ്.ആർ.ടി.സി സാധാരണ സർവീസുകൾ ഉണ്ടായിരിക്കില്ല

ചില തൊഴിലാളി സംഘടനകൾ 27.09.2021 തിങ്കളാഴ്ച്ച രാവിലെ 06.00 മണി മുതൽ വൈകിട്ട് 6 മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാൻ സാദ്ധ്യതയില്ലാത്തതിനാലും, ജീവനക്കാരുടെ അഭാവം ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാലും, സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കുന്നതല്ല. അവശ്യ സർവ്വിസുകൾ വേണ്ടി വന്നാൽ പോലീസിന്റെ നിർദ്ദേശപ്രകാരവും, ഡിമാന്റ് അനുസരിച്ചും മാത്രം രാവിലെ 6…

ഡൽഹി കർഷക സമര കേന്ദ്രത്തിലേക്കുള്ള വിഭവങ്ങൾ കൈമാറി

കൽപറ്റ: ഡൽഹി അതിർത്തികളിൽ നടക്കുന്ന ഐതിഹാസിക കർഷക സമരത്തിൽ പങ്കെടുക്കുന്ന കർഷകർക്ക് ശൈത്യകാലത്ത് ഉപയോഗിക്കാനുള്ള കുരുമുളക്, കപ്പിപ്പൊടി, ചുക്ക്‌, ഏലക്ക, തേയില, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ വിഭവങ്ങൾ വയനാട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സഹസംഘടനകളുടെ സഹായത്തോടെ ശേഖരിച്ചു. സംഘടനയുടെ പ്രതിനിധികളായി സമരത്തിൽ സംബന്ധിക്കുന്ന വയനാട് സംരക്ഷണ സമിതി കൺവീനർ ഗഫൂർ വെണ്ണിയോടിനും സഹയാത്രികൻ സൈഫുള്ളക്കും ചെയർമാൻ…

സംസ്ഥാന മൗണ്ടൻ സൈക്കിളിങ്ങ് ചാമ്പ്യൻഷിപ്പിൽ ജില്ലയിൽ നിന്നും 41 കുട്ടികൾ യോഗ്യത നേടി.

കൽപ്പറ്റ: ജില്ലാ സൈക്കിളിംഗ് അസോസിയേഷൻ നടത്തിയ മൗണ്ടൻ സൈക്കിളിംഗ് ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ നാൽപ്പത്തിയൊന്ന് കുട്ടികൾ യോഗ്യത നേടി. തൊടുപുഴയിൽ ഒക്ടോബർ രണ്ടിനും മൂന്നിനും നടക്കുന്ന മത്സരത്തിലേക്ക് യോഗ്യത നേടിയവർക്ക് , സ്പോർട്ട് കൗൺസിൽ കോച്ച് രാഹുൽ പരിശീലന കളരി നാളെ മൂന്ന് മണി മുതൽ 5 മണി വരെ പെരുന്തട്ട ട്രാക്കിൽ വെച്ച്  നടക്കും. സൈക്കിൾ…

സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹി ലിസ്റ്റ് കെപിസിസി മരവിപ്പിച്ചു

സുൽത്താൻ ബത്തേരി: വയനാട് ഡിസിസി പ്രസിഡണ്ട് അനുമതി നൽകിയ സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ പുതിയ ഭാരവാഹി ലിസ്റ്റ് കെ പി സി സി മരവിപ്പിച്ചു. ഇക്കഴിഞ്ഞ 23 ന് ഡിസിസി പ്രസിഡണ്ട് ഒപ്പിട്ട് സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമ്മർ കുണ്ടാട്ടിലിന് നൽകിയ ലിസ്റ്റാണ് കെപിസിസി മരവിപ്പിച്ചത്. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയിലേക്ക്…

മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കല്‍പ്പറ്റ: മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജനകീയ മത്സ്യ കൃഷി പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് സൗജന്യമായി മീന്‍ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കെയംതോടി ഉദ്ഘടനം ചെയ്തു. പി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഫിഷറീസ് പ്രൊമോട്ടര്‍ പി.സ്‌നേഹ സംസാരിച്ചു.

ജില്ലയില്‍ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാർഡുകൾ

ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 10 ല്‍ കൂടുതലുള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്/ നഗരസഭ ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍:   എടവക ഗ്രാമപഞ്ചായത്ത് 13 – തോണിച്ചാല്‍…

താമരശ്ശേരി ചുരത്തിൽ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

താമരശ്ശേരി: ചുരം നാലാംവളവിന് സമീപം ടിപ്പർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് സാരമായി പരിക്കേറ്റു. കൈതപ്പാെയിൽ സ്വദേശി അമീറിനാണ് പരിക്കറ്റേത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു