ദ്വാരക കിഴക്കേപറമ്പില്‍ കെ.എ മറിയ (75) നിര്യാതയായി

ദ്വാരക: ദ കാരവാന്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഡോ.വിനോദ് കെ.ജോസിന്റെ മാതാവ് ദ്വാരക കിഴക്കേപറമ്പില്‍ കെ.എ മറിയ (75) നിര്യാതയായി. റിട്ട.ഹെഡ്മിസ്ട്രസായിരുന്നു. കോഴിക്കോട് പുതുപ്പാടി ജി.എല്‍.പി.എസ്, വയനാട് മക്കിമല ജി.എല്‍.പി.എസ്, പനമരം ഗവ.യു.പി സ്‌ക്കൂള്‍, കെല്ലൂര്‍ ജി.എല്‍.പി.എസ്, പുതുശ്ശേരി ജി.എല്‍.പി.എസ് എന്നീ സ്‌ക്കൂളുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ഭര്‍ത്താവ്: കെ.ജെ ജോസഫ് (റിട്ട.തഹസില്‍ദാര്‍, മാനന്തവാടി). മറ്റുമക്കള്‍: പരേതയായ ഡാലിയ കെ.ജോസ്,…

ദില്ലി: പ്ലസ് വണ്‍ പരീക്ഷ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കില്ല

പ്ലസ് വണ്‍ പരീക്ഷ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കില്ല. കേസ് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി.ജസ്റ്റിംസ് എ എം ഖാന്‍വീല്‍ക്കര്‍ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്. പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഓണ്‍ലൈനായി പരീക്ഷ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സംവിധാനവും…

കൽപ്പറ്റ: നീറ്റ് പരീക്ഷാ കേന്ദ്രം വയനാട്ടിൽ അനുവദിക്കാതിരുന്നത് പ്രതിഷേധാർഹം; കെ എ ആന്റണി

മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയ്ക്ക് വയനാട്ടിൽ ഒരു കേന്ദ്രം പോലും അനുവദിക്കാതിരുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും നീതി നിഷേധവുമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ആന്റണി പറഞ്ഞു. ഈ നടപടി മൂലം നൂറ് കണക്കിന് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ…

വെങ്ങപ്പള്ളി: മാതൃക നെൽകൃഷിയുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ

വെങ്ങപ്പള്ളി: ഡി.വൈ.എഫ്.ഐ ചോലപ്പുറം, മാടക്കുന്ന് യൂണിറ്റുകളുടെ നേതൃത്വത്തിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ വർഷം ഒരേക്കറിൽ നടത്തിയ നെൽ കൃഷി ഇത്തവണ നാല് ഏക്കറിലാണ് ചെയ്യുന്നത്.ഡി വൈ എഫ് ഐ കൽപ്പറ്റ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി സ.പി ജംഷീദ് കറ്റ പാകി നെൽകൃഷി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി അനുപ്രസാദ്, പ്രസിഡൻ്റ് റാഷിക്ക്, ചോലപ്പുറം യൂണിറ്റ്…

തലപ്പുഴ: മക്കിമല ഗവ.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തലപ്പുഴ മക്കിമല ഗവ.എൽ.പി സ്കൂളിന് രണ്ട് ഘട്ടങ്ങളിലായി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി. 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ കെട്ടിടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യാനിരിക്കെ മക്കിമല ഗ്രാമം ആനന്ദത്തിലും ആവേശത്തിലുമാണ്.  2018 ലെ പ്രളയത്തിലാണ് ഷീറ്റിട്ട കെട്ടിത്തൽ പ്രവർത്തിച്ച സ്കൂൾ കെട്ടിടം നാശോന്മുഖമായത്.അപകടാവസ്ഥയിലായ ഈ കെട്ടിടത്തിൽ ക്ലാസെടുക്കാൻ പാടില്ലെന്ന്…

മീനങ്ങാടി: വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ വേങ്ങൂർ, ആശുപത്രികുന്ന്, പന്നിമുണ്ട, അത്തിനിലം, അപ്പാട്, കാപ്പിക്കുന്ന്, പള്ളിക്കമൂല, മൂന്നാനക്കുഴി, ഞാറ്റാടി, വാളവയൽ, വട്ടത്താനി, പാപ്ലശ്ശേരി, മാരമല, തൊപ്പിപ്പാറ എന്നീ പ്രദേശങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ പൂർണ്ണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…

അഞ്ചുകുന്ന്: രക്ഷിതാക്കള്‍ക്കായി ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്സ് നടത്തി

അഞ്ചുകുന്ന്: അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ എഡ്യുക്കേഷന്‍ സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ നേതൃത്വത്തില്‍ ' കുട്ടികളുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് പരിഹാരം ഹോമിയോപ്പതിയിലൂടെ' എന്ന വിഷയത്തില്‍ രക്ഷിതാക്കള്‍ക്കായി ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്സ് നടത്തി. സദ്ഗമയ ജില്ലാ കണ്‍വീനര്‍ ഡോ.ജെറാള്‍ഡ് ജയകുമാര്‍ ക്ലാസ്സെടുത്തു. പ്രധാനധ്യാപകന്‍ കെ.എല്‍ തോമസ്, പി.ടി.എ ഭാരവാഹികളായ അബ്ദുള്‍ അസീസ്, മനുമോള്‍ അധ്യാപകരായ മേരി ഗ്രേസ്…

കൽപ്പറ്റ: ജെസിഐ കൽപ്പറ്റ കമൽ പത്ര അവാർഡ് ഉസ്മാൻ മദാരിക്ക്

കൽപ്പറ്റ : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കല്പറ്റ 2021 വർഷം മികച്ച സംരംഭകന് നൽകുന്ന കമാൽ പത്ര അവാർഡിന് ബീക്രാഫ്റ്റ് ഹണി &സ്‌പൈസസ് ഉടമ ഉസ്മാൻ മദാരി അർഹനായി. തേനും തേൻ ഉത്പന്നങ്ങളും അടങ്ങിയ ബീ ക്രാഫ്റ്റ് ഹണി & സ്‌പൈസസും, കൂടാതെ വൈത്തിരിയിൽ സ്ഥാപിച്ച  കേരളത്തിലെ ആദ്യത്തെ ഹണി മ്യൂസിയവും ഉസ്മാന്റെ ജീവിതത്തിന്റെ ഭാഗമാണ്.…

കൽപ്പറ്റ: ജില്ലയില്‍ 566 പേര്‍ക്ക് കൂടി കോവിഡ്; 563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.83

വയനാട് ജില്ലയില്‍ ഇന്ന് (12.09.21) 566 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 1114 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.83 ആണ്. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 563 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 107890 ആയി.…