കോട്ടത്തറ:അപകടാവസ്ഥയിലായ കനാലിൽ വീണ് മധ്യവയസ്ക്കന് ദാരുണാന്ത്യം

കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ ആൾ കനാലിൽ വീണ് മരിച്ചു.  പടിഞ്ഞാറത്തറ : കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ ആൾ കനാലിൽ വീണ് മരിച്ചു.  കോട്ടത്തറ ചോലിയാറ്റ കോളനിലെ ചെടയന്‍ (60) കനാലില്‍ വിണ് മരിച്ചു. കോട്ടത്തറയില്‍ 1979 ല്‍ നിര്‍മ്മിച്ച കോട്ടത്തറ ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്റെ ആഴമേറിയ ഭാഗത്ത് വീണായിരുന്നു അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു.…

താമരശ്ശേരി: വയനാട് ചുരത്തിലെ വാഹനാപകടം: മരിച്ചത് കൊടുവള്ളി സ്വദേശി

താമരശ്ശേരി: വയനാട് ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊടുവള്ളി സ്വദേശി റംഷിത്ത് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. ഒരാളുടെ നില ഗുരുതരം. ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ ചുരമിറങ്ങി വന്ന കാറും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ട് പേർ വയനാട് വിംസ് മെഡിക്കൽ…

അമ്പലവയൽ : മര ലേലം ചെയ്യും

അമ്പലവയല്‍ വില്ലേജില്‍ കൊളഗപ്പാറ – അമ്പലവയല്‍ 110 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മ്മാണ പ്രവൃത്തിക്ക് തടസ്സമായി നിന്നിരുന്നതും, ചീങ്ങേരി ട്രൈബല്‍ കോളനിയില്‍ താമസിക്കുന്ന കുടുംബങ്ങളുടെ കൈവശത്തിലുള്ള ഭൂമിയില്‍ നിന്നും മുറിച്ചു നീക്കി സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ളതുമായ വിവിധയിനത്തില്‍പ്പെട്ട മരത്തടികളും വിറകും സെപ്റ്റംബര്‍ 29 ന് രാവിലെ 11 നു ഡെപ്യൂട്ടി കളക്ടര്‍ (എല്‍ .എ ) സ്ഥലത്ത്…

മീനങ്ങാടി: വിവിധ സ്വയം തൊഴില്‍ പദ്ധതി; വായ്പ അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന 150000 രൂപ മുതല്‍ 300000 രൂപ വരെ പദ്ധതി തുകയുള്ള വിവിധ സ്വയം തൊഴില്‍ പദ്ധതികക്ക് വായ്പ അനുവദിക്കുന്നതിന് ജില്ലയലെ പട്ടികജാതി പട്ടികവര്‍ഗ യുവതി യുവാക്ക ളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു . അപേക്ഷകര്‍ തൊഴില്‍…

മീനങ്ങാടി: ഗതാഗത നിരോധനം

മീനങ്ങാടി-മലക്കാട്-കല്ലുപാടി റോഡില്‍ കി മി 1/000നും 2/ 000 ഇടയിലായി പുതിയ കലുങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 13 (തിങ്കളാഴ്ച) മുതല്‍ ഒക്‌ടോബര്‍ 30 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു .

സുൽത്താൻ ബത്തേരി: സർ,മാഡം വിളി ഒഴിവാക്കി നെന്മേനി ഗ്രാമപഞ്ചായത്തും

 സുൽത്താൻ ബത്തേരി: മാത്തൂർ മാതൃകയിൽ സർ, മാഡം വിളി ഒഴിവാക്കി വയനാട്ടിലെ നെന്മേനി ഗ്രാമപഞ്ചായത്തും.കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി യോഗത്തിലാണ് ഐക്യകണ്ഠേനയുള്ള തീരുമാനമുണ്ടായത്.സർക്കാർ സേവനങ്ങൾക്ക് സമീപിക്കുന്നവർ അപേക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു എന്നതിനു പകരം അവകാശപ്പെടുന്നു, താത്പര്യപ്പെടുന്നു എന്ന വാക്കുകൾ ഉപയോഗിച്ചാൽ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളായ സർ മാഡം വിളികൾ ഒഴിവാക്കാൻ പാലക്കാട് ജില്ലയിലെ…

താമരശ്ശേരി: വയനാട് ചുരത്തിലെ വാഹനാപകടം; പരിക്കേറ്റ ഒരാൾ മരിച്ചു

താമരശ്ശേരി: വയനാട് ചുരം ഒമ്പതാം വളവിനും എട്ടാം വളവിനും മധ്യേ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരിൽ ഒരാളാണ് മരണപ്പെട്ടത്. മറ്റു രണ്ടുപേരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലും…

കൽപ്പറ്റ: ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചക്ര സ്തംഭനം നടത്തി

കൽപ്പറ്റ: ഇന്ധന വിലവർധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിരുദ്ധ നയം എന്നിവയിൽ പ്രധിഷേധിച്ച് ഡി വൈ എഫ് ഐ ബ്ലോക്ക്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചക്ര സ്തംഭനം നടത്തി. സുൽത്താൻ ബത്തേരിയിൽ നടന്ന പരിപാടി സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. കമ്പളക്കാട് വെച്ച് നടന്ന കൽപ്പറ്റ ബ്ലോക്ക്‌ കമ്മിറ്റിയുടെ…

താമരശ്ശേരി: വയനാട് ചുരത്തിൽ വാഹനാപകടം; രണ്ടു പേരുടെ നില ഗുരുതരം

വയനാട് ചുരം ഒമ്പതാം വളവിനും എട്ടാം വളവിനും മധ്യേ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റു രണ്ടുപേരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി

കൽപ്പറ്റ: റാബിയ സൈഫിയയുടെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണം; വനിതാ ലീഗ്

രാജ്യ തലസ്ഥാനത്ത് നീതിപീഠങ്ങളില്‍ നടക്കുന്ന അഴിമതിക്കെതിരെ പോരാടിയ റാബിയ സൈഫിയ എന്ന പോലീസ് ഉദ്യോഗസ്ഥയെ അതിക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്തു കാട്ടില്‍ എറിഞ്ഞ കാടന്‍ ഭരണകൂടത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന വനിതാ ലീഗ് ഇന്ന് ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം കല്‍പ്പറ്റയില്‍ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് റസാക്ക് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. റയ്ഹാനത്ത്…