തോട്ടം തൊഴിലാളി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

തമിഴ് നാട് ഗൂഡല്ലൂരിൽ തോട്ടം തൊഴിലാളി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗൂഡല്ലൂർ ദേവൻ എസ്റ്റേറ്റിലെ തൊഴിലാളി ചന്ദ്രൻ 52 ആണ് കൊല്ലപ്പെട്ടത്. കടുവയെ വെടിവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട്  നാട്ടുകാർ ദേവർ ഷോല വയനാട് സംസ്ഥാന പാത ഉപരോധിച്ചു.

കാപ്പുഞ്ചാൽ സജിനി നിവാസ് കെ.വി ഗൗരി ടീച്ചർ (91) നിര്യാതയായി.

കാപ്പുഞ്ചാൽ സജിനി നിവാസ് കെ.വി ഗൗരി ടീച്ചർ (91) നിര്യാതയായി. കാപ്പുഞ്ചാൽ ഗവ.എൽ.പി സ്ക്കൂൾ മുൻ അദ്ധ്യാപികയാണ്. മക്കൾ: ലിജി, ബിജു (പിഡബ്ല്യുഡി,കൽപ്പറ്റ ), സജികുമാർ (പി എച്ച് സി, പൊരുന്നന്നൂർ). മരുമക്കൾ: സത്യൻ,ആശ, സിജി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

പുൽപ്പള്ളിയിൽ വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: വീട്ടിനുള്ളിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിസെറ്റ് കുരുക്കൂർ സനോജ്, ദീപ ദമ്പതികളുടെ മകൾ നന്ദന (16) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നന്ദന പെരിക്കല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് കഴിഞ്ഞദിവസം അഡ്മിഷൻ നേടിയിരുന്നു. ഇന്ന് വൈകിട്ടോടെ…

പി കെ കാളൻ കോളേജിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രിൻസിപ്പാളിനെ നിയമിച്ച സംഭവം; അപേക്ഷകൻ പരാതിയുമായി രംഗത്ത്

മാനന്തവാടി: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള മാനന്തവാടി പി.കെ.കാളൻ മെമ്മോറിയൽ കോളേജ് ഓഫ് അപ്ലയിഡ് സസയൻസ് പ്രിൻസിപ്പാൾ തസ്തികയിലേക്ക് രണ്ട് അപേക്ഷകൾ മാത്രമേ ഉണ്ടായി രുന്നുള്ളൂ. നിർദ്ദേശിക്കപ്പെട്ട വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും തനിക്ക്അർഹതപ്പെട്ട പ്രിൻസിപ്പാൾ തസ്തിക നിർദ്ദേശിക്കപ്പെട്ട യോഗ്യത ഇല്ലാത്തവർക്ക് നൽകിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് അപേക്ഷകൻ ഉന്നത കേന്ദ്രങ്ങളിൽ പരാതി നൽകിയത്. പ്രിൻസിപ്പാൾ തസ്തികയിലേക്ക് അപേക്ഷ…

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ തേറ്റമല, കൊച്ചു വയൽ ഭാഗങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകീട്ട് 5 30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും പാടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാടൽ,പാതിരി മാഞ്ചുവട്, ചാച്ചിക്കവല, ചാമപ്പാറ, ഇരുപ്പൂട് , ആക്കാട്ടു കവല ഭാഗങ്ങളിൽ നാളെ (ശനി) രാവിലെ 9 മണി മുതൽ വൈകുന്നേരം…

നിരീക്ഷണത്തിനായി വനത്തിൽ സ്ഥാപിച്ച ക്യാമറ ട്രാപ്പുകൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ

സുൽത്താൻ ബത്തേരി : കടുവകളെ നിരീക്ഷിക്കാൻ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആനപന്തി ഭാഗത്ത് സ്ഥാപിച്ച ക്യാമറ ട്രാപ്പുകൾ മോഷ്ടിച്ച കേസിലെ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. ചീയമ്പം 73 സ്വദേശികളായ ബൊമ്മൻ, ബിജു, കുട്ടൻ എന്നിവരാണ് പിടിയിലായത്. ഈ മാസം 17നാണ് കടുവാ സെൻസസിന് സ്ഥാപിച്ച ക്യാമറ ട്രാപ്പുകൾ മോഷണം പോയത്. ഇവരുടെ പക്കൽ…

ജീവനക്കാരിയെ ആത്മഹത്യയിലേക്ക് നയിച്ചത് സർക്കാരിൻ്റെ വികലനയം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: കാസർഗോഡ് ജില്ലയിലെ വെസ്റ്റ്എളേരി പഞ്ചായത്തിലെ സീനിയർ ക്ലർക്കായ ഷിനിത ആത്മഹത്യ ചെയ്തത് സർക്കാരിൻ്റെ വികലമായ നയം മൂലമാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ കുറ്റപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ കരിദിനാചരണത്തിൻ്റെ ഭാഗമായി വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വികേന്ദ്രീകൃതാവിഷ്ക്കരണം വന്നതോടെ ജോലി ഭാരം വർദ്ധിച്ച പഞ്ചാത്തുകളിൽ…

ചാരത്തില്‍ നിന്ന് പറന്നുയർന്ന് സ്വരൂപ്‌; ജീവിതവിധിയെ ആത്മവിശ്വാസം കൊണ്ട് നേരിട്ട യുവാവ്

കല്‍പ്പറ്റ: തന്റെ ജീവിതവിധിയെ കര്‍മ്മ ബോധമന: സാന്നിധ്യത്തിലൂടെ വരുതിയിലാക്കിയ സ്വരൂപ് (29) എന്ന കലാകാരന്റെ ജീവിത കഥ ആരുടെയും കരളലിയിപ്പിക്കും. 2020 ഫെബ്രുവരി 8നുണ്ടായ ഒരപകടമാണ് സ്വരൂപിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചത്. പക്ഷേ, തന്റെ പേരായ്മകളെ നൃത്തച്ചുവടുകള്‍കൊണ്ട് തന്റെ കാല്‍ ചുവട്ടിലാക്കി ഈ കലാകാരന്‍. അപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ടു. കാല്‍ നഷ്ടപ്പെട്ടെങ്കിലും സ്വരൂപിന്റെ നൃത്തത്തിന്റെ ഒരുചുവടുപോലും…

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂര്‍ 2784,എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍ഗോഡ് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്. പ്രതിവാര…

നടൻ തിലകന്റെ ഒമ്പതാം ചരമ വാർഷിക അനുസ്മരണം നടത്തി

കൽപ്പറ്റ: തിലകൻ അനുസ്മരണ സമിതി വയനാട് ജില്ല കമ്മറ്റി കൈനാട്ടി പദ്മപ്രഭ ഗ്രന്ഥലയത്തിൽ വെച്ച് നടൻ തിലകൻ ഒമ്പതാം ചരമ വാർഷിക അനുസ്മരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ബിന്ദു. എസ് നിർവഹിച്ചു. സിനിമ ആർട്ടിസ്റ് അബുസലീം മുഖ്യഥിതി ആയിരുന്നു. കൈനാട്ടി ജനറൽ ആശുപത്രിയിലെ രോഗി കൾക്കും കൂട്ടിരിപ്പുകാർക്കും സമിതിയുടെ വക…