September 1, 2026

ജില്ലാ പഞ്ചായത്ത് കരകൗശല ഉത്പാദന വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടത്തി

0
03-2
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ മില്ല് മുക്കില്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലത്ത് ആരംഭിക്കുന്ന പട്ടികവര്‍ഗ്ഗ കരകൗശല ഉത്പാദന വിപണനകേന്ദ്രത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   ടി. ഉഷാകുമാരി നിര്‍വ്വഹിച്ചു.  2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി   1 കോടി 82 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 500-ഓളം പരിശീലകര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം  അഥിതികള്‍ക്ക് താമസ സൗകര്യം പട്ടികവര്‍ഗ്ഗക്കാര്‍ നിര്‍മ്മിക്കുന്ന കരകൗശല ഉല്‍പ്പന്ന വിപണനകേന്ദ്രത്തിനുളള അടിസ്ഥാന സൗകര്യവും പാചകപുര ഉള്‍പ്പെടെയുളള സൗകര്യങ്ങളുമാണ് കെട്ടിടത്തിലുളളത്.  ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷന്‍ മെമ്പര്‍ പി. ഇസ്മായില്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. മിനി, ജില്ലാ പഞ്ചായത്ത് അംഗം ഓമന ടീച്ചര്‍, ഷീല രാമദാസ്,  റസീന സുബൈര്‍, റൈഹാനത്ത് ബഷീര്‍, കേളോത്ത് ഇബ്രാഹിം, കെ.കെ അഹമ്മദ്ഹാജി, കടവന്‍ മോയിന്‍, വി.പി യൂസഫ്, സുരേഷ് ബാബു കൂടോത്തുമ്മല്‍, ഉണ്ണികൃഷ്ണന്‍ ചീക്കല്ലൂര്‍, വാഴയില്‍ ഇബ്രാഹിം, നജീബ് കരണി,  നെല്ലോളി കുഞ്ഞമ്മദ്, വി.എസ്.സിദ്ദിഖ്, എസ്.എം.ഷാഹുല്‍ ഹമീദ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.എസ് സുരേഷ് എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *