August 31, 2026

കൽപ്പറ്റയിൽ കണ്ണൂർ ആയുർവ്വേദ ആശുപത്രിയിൽ 27-ന് സൗജന്യ ഹൃദ്രോഗ ചികിത്സാ ക്യാമ്പ്.

0
IMG_20180521_120238
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റയിൽ  കണ്ണൂർ ആയുർവ്വേദ ആശുപത്രിയിൽ 27-ന് സൗജന്യ ഹൃദരോഗ ചികിത്സാ ക്യാമ്പ് നടത്തുമെന്ന് കൽപ്പറ്റ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ രണ്ട് മണി വരെയാണ്  ക്യാമ്പ്.ഹൃദ് രോഗം തിരിച്ചറിഞവർക്കും നെഞ്ച് വേദന, കിതപ്പ്, അമിതമായ വിയർപ്പ് , കയറ്റം കയറുമ്പോൾ കിതപ്പ്, തോൾഭാഗത്തും പുറത്തും വ്യാപിക്കുന്ന വേദനയുള്ളവർ, കൊളസ്ട്രോൾ കൂടുതലായി ഉള്ളവർ, പ്രമേഹരോഗികൾ, അമിതവണ്ണം ഉള്ളവർ, എന്നിവർക്കും ക്യാമ്പിൽ പങ്കെടുക്കാം. 

      ആഞ്ചിയോ പ്ലാസ്റ്റി ചെയ്തവർക്കും മറ്റ് ശസ്ത്രക്രിയകൾ ചെയ്തവർക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണന്നും ഇവർ അറിയിച്ചു. യോഗയും ആയുർവ്വേദവും ചേർന്നുള്ള ചികിത്സയാണ് ക്യാമ്പിൽ നൽകുക. മുൻകൂട്ടി രജിസ്റ്റർ ചെയ്ത അൻപത് പേർക്കാണ് ക്യാമ്പിൽ പ്രവേശനം. കൽപ്പറ്റ എമിലിയിലെ കണ്ണൂർ ആയുർവ്വേദിക് ആശുപത്രിയിൽ  നേരിട്ടും 949787 2562, 94472 19562 എന്നീ നമ്പറുകളിൽ ഫോൺ വഴിയും ബുക്ക് ചെയ്യാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *