May 5, 2026

സണ്ടേ സ്‌കൂള്‍ ഭദ്രാസന വാര്‍ഷിക സമ്മേളനം നടത്തി

0
3
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി : മലങ്കര യാക്കോബായ സിറിയന്‍ സണ്ടേ സ്‌കൂള്‍ അസോസിയേഷന്‍ മലബാര്‍ ഭദ്രാസന വാര്‍ഷിക സമ്മേളനം മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ജോര്‍ജ്ജ് മനയത്ത് കോര്‍ എപ്പിസ്‌കോപ്പ ഉല്‍ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ. ബൈജു മനയത്ത് അദ്ധ്യക്ഷത വഹിച്ചു. എം.ജെ.എസ്.എസ്.എ. സെക്രട്ടറി റോയി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ജീവകാരുണ്യ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ ഫാ. ഷിബു കുറ്റിപറിച്ചേലിന്റെ എട്ടാമത് പുസ്തകമായ മനസ് മലിനമാകാതിരിക്കാന്‍… റാഷിദ് ഗസ്സാലി കൂളിവയല്‍ പ്രകാശനം ചെയ്തു. ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഡയറക്ടര്‍ ടി.വി.സജീഷ്, സെക്രട്ടറി പി.എഫ്.തങ്കച്ചന്‍, കേന്ദ്രകമ്മറ്റി അംഗങ്ങളായ അനില്‍ കീച്ചേരി, ജോര്‍ജ്ജ് എം.വൈ., കത്തീഡ്രല്‍ ട്രസ്റ്റി സാബു കുര്യാക്കോസ്, ഇന്‍സ്‌പെക്ടര്‍ ജിനു സ്‌കറിയ പ്രസംഗിച്ചു. ചടങ്ങില്‍ വെച്ച് ഭവന നിര്‍മ്മാണത്തിന്റെ ഉല്‍ഘാടനം, വാര്‍ഷിക പരീക്ഷ വിജയികള്‍, 100 ശതമാനം വിജയം കരസ്ഥമാക്കിയ സണ്ടേ സ്‌കൂളുകള്‍, ബെസ്റ്റ് സണ്ടേ സ്‌കൂളുകള്‍, അസോസിയേഷന്‍ കലോത്സവ വിജയികള്‍ എന്നിവരെ ആദരിച്ചു. ഫാ. ഷിബു കുറ്റിപറിച്ചേല്‍, എബിന്‍ ഏലിയാസ്, സാന്‍ മരിയ ജോണി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഭദ്രാസന കമ്മറ്റി അംഗങ്ങളായ പി.എം.രാജു, ജിനീഷ് കുര്യന്‍, ജോ ബേബി, സജി ജേക്കബ്, ബിജു.കെ.ജെ, ബിനോജ് വര്‍ഗ്ഗീസ്, ഏലിയാസ്, ഇ.പി.ബേബി, പി.പി.ഏലിയാസ്, ഹെഡ്മാസ്റ്റര്‍ കെ.ടി.തങ്കച്ചന്‍, സെക്രട്ടറി ഏലിയാസ് ഞണ്ടുകുളത്തില്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *