October 3, 2026

ഷൈന്‍ സെബാസ്റ്റ്യന്‍റെ ചിത്രപ്രദര്‍ശനം ‘നിറം’ നാളെ മുതല്‍ മാനന്തവാടി ആര്‍ട്ട് ഗാലറിയില്‍

0
FB_IMG_1526570117612
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ തോല്‍പ്പിച്ച് നിറങ്ങളുടെ പുതിയ ലോകം ഒരുക്കിയ കാവുംമന്ദം സ്വദേശി ഷൈന്‍ സെബാസ്റ്റ്യന്‍റെ
ചിത്രപ്രദര്‍ശനം 'നിറം' 2018 മെയ് 24 മുതല്‍ 27 വരെ നാല് ദിവസങ്ങളിലായി മാനന്തവാടിയിലെ
ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ വെച്ച് നടത്തപ്പെടുകയാണ്. ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് അനീസ് കെ മാപ്പിള നാളെ  രാവിലെ 10 മണിക്ക് പ്രദര്‍ശനം ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുന്നതുമാണ്.

അംഗ വൈകല്യങ്ങള്‍ കൊണ്ടും അനുബന്ധ രോഗങ്ങള്‍ കൊണ്ടും ഏറെ കഷ്ടപ്പെടുന്ന കാവുംമന്ദം സ്വദേശിയായ ഷൈന്‍ സെബാസ്റ്റ്യന്‍, പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം  ശരീര പ്രകൃതത്തിനനുയോജ്യമായ ചെറിയൊരു തൊഴിലിന് പോയിരുന്നു. അസുഖങ്ങള്‍ കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് വീട്ടില്‍ ഇരിക്കുമ്പോള്‍ വരച്ചു തുടങ്ങി. വീട്ടുകാരും സുഹൃത്തുക്കളും‍ മികച്ച പിന്തുണയും നല്‍കി. അവന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ചിത്ര പ്രദര്‍ശനം എന്നത്. സുഹൃത്തുക്കളുടെ ശ്രമഫലമായാണ് ഇത്തരത്തിലൊരു പ്രദര്‍ശനത്തിന് അവസരമൊരുങ്ങിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *