October 3, 2026

മുത്തങ്ങ 37 കൈവശരേഖകള്‍ വിതരണം ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ
 മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വിതരണം
ചെയ്യുന്നതിനായി 37 കൈവശ രേഖകള്‍ കൂടി തയ്യാറായതായി ജില്ലാ കളക്ടര്‍ എസ്.സുഹാസ്
അറിയിച്ചു. വെളളരിമല വില്ലേജില്‍ 28, വാളാട് വില്ലേജില്‍ 9 എന്നിങ്ങനെയാണ് ഒരു ഏക്കര്‍ 
ഭൂമിക്ക് വീതം കൈവശരേഖ വിതരണം ചെയ്യുന്നത്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 283
പേര്‍ക്കാണ് ഭൂമി വിതരണം ചെയ്യേണ്ടത്. ഇതോടെ 179 പേര്‍ക്ക് കൈവശ രേഖ ലഭിക്കും.
അവശേഷിക്കുന്നവര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിന് ഉടന്‍ സടപടികള്‍ സ്വീകരിക്കുമെന്നും
കളക്ടര്‍ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *