October 3, 2026

മാനന്തവാടിയിൽ സംസാര ശ്രവണ കേന്ദ്രം പ്രവർത്തനം തുടങ്ങി.

0
IMG-20180716-WA0138
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടിയിൽ സംസാര ശ്രവണ കേന്ദ്രം പ്രവർത്തനം തുടങ്ങി

മാനന്തവാടി: മാനന്തവാടിയിൽ ആദ്യമായി സംസാര ശ്രവണ കേന്ദ്രം പ്രവർത്തനം തുടങ്ങി.   സംസാര വൈകല്യമുള്ളവർക്കും കേൾവിക്കുറവുള്ളവർക്കും വിദഗ്ധ ചികിത്സ നൽകുന്നതിന് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന റേയ്സ് സ്പീച്ച് ആന്റ് ഹിയറിംഗ് സെന്ററിന്റെ സഹോദര സ്ഥാപനമായ  ജോഹാൻസ് സ്പീച്ച് ആൻറ് ഹിയറിംഗ് എന്ന സ്ഥാപനമാണ്  മാനന്തവാടിയിലും പ്രവർത്തനമാരംഭിച്ചത്..  വളളിയൂർക്കാവ് റോഡിൽ വീണ തിയറ്ററിന് സമീപം ആരംഭിച്ച  സംസാര ശ്രവണ കേന്ദ്രത്തിന്റെ ഉദ്ഘാടനം  ജില്ലാ ആശുപത്രി  ഫിസിഷ്യൻ ഡോ. ഷിനാസ് ബാബു നിർവ്വഹിച്ചു.  പാസ്റ്റർമാരായ  ജെയിംസ് മാത്യു, ടി.ജെ. ശാമുവൽ എന്നിവർ ആശീർവ്വാദ കർമ്മം നിർവ്വഹിച്ചു.  


ചുരുങ്ങിയ ചിലവിൽ വിദഗ്ധ പരിചരണവും സേവനവും ലഭ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന്  സ്ഥാപന   ഉടമകളായ  പി.പി. മാത്യു.ആൻ പ്രിയ മാത്യു. എന്നിവർ , അറിയിച്ചു. പരിശോധനക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ: 86060 427 19  ,97 44 540 888 .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *