കല്‍പ്പറ്റയില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി സ്ഥാപിക്കണം: അഡ്വക്കറ്റ്‌സ് ക്ലാര്‍ക്‌സ് അസോസിയേഷന്‍
: കല്‍പ്പറ്റയില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി സ്ഥാപിക്കണമെന്ന് അഡ്വക്കറ്റ്‌സ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. അഡ്വക്കറ്റ്‌സ് ക്ലാര്‍ക്ക്‌സ് മെഡി ക്ലെയിം പുനഃസ്ഥാപിക്കുക, ക്ഷേമനിധി തുക വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി.കെ. ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.കെ. രാജേന്ദ്രന്‍, ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സമിതിയംഗം സി. ജയരാജന്‍, അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവരെ എംഎല്‍എ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ.നാണു അധ്യക്ഷത വഹിച്ചു. വി.കെ. രാജേന്ദ്രന്‍, സി. ജയരാജന്‍, എല്‍. ഷിജു, എം. മോഹന്‍ദാസ്, ജയചന്ദ്രന്‍, ജനാര്‍ദനന്‍, കെ.എം. രാമനാഥന്‍, എ. രാജീവ്കുമാര്‍, ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply